കൊച്ചി: ജില്ലയില്‍ ഇന്നലെ 10 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ജൂണ്‍ 19ന് റിയാദ് കൊച്ചി വിമാനത്തിലെത്തിയ 26 വയസ്സുള്ള എടത്തല സ്വദേശിക്കും, ജൂണ്‍ 23ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 70 വയസ്സുള്ള കൂത്താട്ടുകുളം സ്വദേശിക്കും, ജൂണ്‍ 14ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 29 വയസ്സുള്ള കോതമംഗലം സ്വദേശിക്കും, ജൂണ്‍ 16ന് ഷാര്‍ജ തിരുവനന്തപുരം വിമാനത്തിലെത്തിയ 30 വയസ്സുള്ള ഞാറയ്ക്കല്‍ സ്വദേശിക്കും, ജൂണ്‍ 11ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 45 വയസ്സുള്ള രായമംഗലം സ്വദേശിക്കും, ജൂണ്‍ 24ന് റോഡ് മാര്‍ഗം കൊച്ചിയിലെത്തിയ 57 വയസ്സുള്ള തമിഴ്നാട് സ്വദേശിക്കും, ജൂണ്‍ 12ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 40 വയസ്സുള്ള ചിറ്റാറ്റുകര സ്വദേശിക്കും, ജൂണ്‍ 21ന് മഹാരാഷ്ട്രയില്‍ നിന്ന് റോഡ് മാര്‍ഗം കൊച്ചിയിലെത്തിയ 34 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശിക്കും, ജൂണ്‍ 23ന് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്ക പട്ടികയിലുള്ള അടുത്ത ബന്ധുക്കളായ 32 വയസ്സും, 13 വയസ്സുമുള്ള ആമ്പല്ലൂര്‍ സ്വദേശികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ജൂണ്‍ 23ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 52 വയസുള്ള കോഴിക്കോട് സ്വദേശിയും രോഗം സ്ഥിരീകരിച്ച് ജില്ലയില്‍ ചികിത്സയിലുണ്ട്. ജൂണ്‍ 23ന് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ചൊവ്വരയിലെ ആരോഗ്യ പ്രവര്‍ത്തകര്‍, കുട്ടികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവരുള്‍പ്പെടെയുള്ള 197 പേരുടെ സ്രവം പരിശോധനയ്ക്കയച്ചു.
ജൂണ്‍ 15ന് രോഗം സ്ഥിരീകരിച്ച 23 വയസുള്ള രാമമംഗലം സ്വദേശി, 36 വയസുള്ള ഉദയംപേരൂര്‍ സ്വദേശിനി എന്നിവര്‍ രോഗമുക്തരായി. 1078 പേരെ കൂടി ജില്ലയില്‍ ഇന്നലെ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 961 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 13,086 ആണ്. ഇതില്‍ 11,161 പേര് വീടുകളിലും, 436 പേര് കൊറോണ കെയര്‍ സെന്ററുകളിലും 1489 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. 205 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 159 പരിശോധന ഫലങ്ങള്‍ കിട്ടി, 330 ഫലങ്ങള്‍ കൂടി കിട്ടാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: