കോലഞ്ചേരി: യാക്കോബായ സഭയിലെ അഴിമതിക്കും ഏകപക്ഷീയ ഭരണത്തിനുമെതിരെ സഭയിലെ തന്നെ ഒരുകൂട്ടം വിശ്വാസികള്‍ സഭ ആസ്ഥാനമായ പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ സെന്ററിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ഇന്നലെ രാവിലെ പാത്രീയാര്‍ക്കാ സെന്റര്‍ പരിസരത്ത് നടന്ന പ്രതിഷേധ ധര്‍ണ്ണ പുത്തന്‍കുരിശ് സെന്റ് തോമസ് കോളേജിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് തടസ്സപ്പെടുത്താനെത്തിയത് നേരിയ തോതില്‍ സംഘര്‍ഷത്തിനിടയാക്കി.
ഇന്നലെ ആരംഭിച്ച ഡിഗ്രി പരീഷയ്ക്കെത്തിയ വിദ്യാര്‍ത്ഥികളാണ് സമരക്കാര്‍ക്കെതിരെ പ്രതിഷേധവുമായി എത്തിയത്. സമരക്കാര്‍ വിശ്രമിക്കുന്ന സ്ഥലത്തിരുന്ന് തങ്ങള്‍ക്ക് പഠനം നടത്തണമെന്നും അതിനാല്‍ ഇവിടെ നിന്ന് മാറണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികളില്‍ ചിലര്‍ സമരക്കാരുടെ നേരെ വന്നത്. യാക്കോബായ വിഭാഗം വിദ്യാര്‍ത്ഥികളെ ഗുണ്ടകളായി ഉപയോഗിച്ച് തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്ന് സമരക്കാര്‍ കുറ്റപ്പെടുത്തി.
പിന്നീട് പോലീസ് സ്ഥലത്തെത്തി വിദ്യാര്‍ത്ഥികളെ സ്ഥലത്ത്നിന്നും മാറ്റി. കോളേജ് ഗ്രൗണ്ടില്‍ നിന്ന് ഏതാനും ദൂരം പ്ലക്കാര്‍ഡുമായി മൗനമായാണ് ധര്‍ണ്ണ നടത്തിയതെന്നും വിശ്വാസികളുടെ പ്രതിഷേധത്തില്‍ നിന്ന് സഭാമേലധികാരികള്‍ക്ക് ഒഴിഞ്ഞുനില്‍ക്കാനാവില്ലെന്നും സമരത്തിന് നേതൃത്വം നല്കിയവര് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: