തിരുവനന്തപുരം :ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്തവര്‍ക്ക് ലാപ്പ്ടോപ്പ് വാങ്ങുന്നതിനായി കെഎസ്എഫ്ഇ കുടുംബശ്രീയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന കുടുംബശ്രീ മൈക്രോ ചിട്ടി പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ടു. ഈ പദ്ധതി പ്രകാരം 15000 രൂപയുടെ മൈക്രോ ചിട്ടിയാണ് ആരംഭിക്കുന്നത്.
മൂന്നാമത്തെ അടവിനു ശേഷം ലാപ്ടോപ്പ് ആവശ്യമെങ്കില്‍ അയല്‍ക്കൂട്ടം മുഖേന അപേക്ഷ കൊടുക്കാവുന്നതാണ്. ഇവര്‍ക്കാവശ്യമായ ലാപ്ടോപ്പ് ഐടി വകുപ്പ് എംപാനല്‍ ചെയ്ത ഏജന്‍സികളില്‍ നിന്നും വാങ്ങി കെഎസ്എഫ് ആവശ്യക്കാര്‍ക്ക് നല്‍കുന്നതാണ്.
കുടുംബശ്രീ അംഗങ്ങളായവരുടെ മക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ ലാപ്പ്ടോപ്പ് ലഭ്യമാകുന്നത്തിന് ഇത് വഴി സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: