കൊച്ചി: നടി ഷംന കാസിമിനെ ഭിഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചവര്‍ക്ക് കൂടുതല്‍ പരാതികള്‍. സ്വര്‍ണക്കടത്ത് അടക്കം വിഷയങ്ങളില്‍ പുതിയ നടിമാരേയും മോഡലുകളുടേയും ഉള്‍പ്പെടുത്താന്‍ ഈ സംഘം ശ്രമിച്ചിട്ടുണ്ട്. ഇരകളെ കെണിയില്‍ വീഴ്‌ത്തിയിരുന്നത് മൂന്ന് ഹോട്ടലുകള്‍ കേന്ദ്രീകരിച്ച്. പാലക്കാട്, തൃശൂര്‍, വടക്കാഞ്ചേരി എന്നിവിടങ്ങളിലുള്ള ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് ഇരകളെ ലൈംഗീക ചൂഷണത്തിന് ഇരയാക്കിയിരുന്നതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നതും ഈ ഹോട്ടലുകളില്‍ വച്ചായിരുന്നു. സംഘത്തിതിനെതിരെ അഞ്ച് പുതിയ പരാതികള്‍ ലഭിച്ചിട്ടുണ്ട്.
അതേ സമയം സംഘത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതി രംഗത്തെത്തി. ഷൂട്ടിങ്ങിനെന്ന പേരില്‍ വിളിച്ച് എട്ടു ദിവസം പാലക്കാട് രഹസ്യ കേന്ദ്രത്തില്‍ താമസിപ്പിച്ചു. സ്വര്‍ണക്കടത്തിനു വരെ പ്രേരിപ്പിച്ചെന്ന് നടിയുടെ വെളിപ്പെടുത്തല്‍. തന്നെ കൂടാതെ ഏഴു പെണ്‍കുട്ടികള്‍ വേറെയും അവിടെ ഉണ്ടായിരുന്നെന്ന് പെണ്‍കുട്ടി.
എട്ടു ദിവസവും പെണ്‍കുട്ടികളോട് കാണിക്കേണ്ട ഒരു പരിഗണനയും നല്‍കാതെ ഭക്ഷണം നല്‍കാതെ മനഃസാക്ഷിയില്ലാതെയാണ് പെരുമാറിയതെന്നും ഇവര്‍ വെളിപ്പെടുത്തി. ഒരു കൂട്ടുകാരി വിളിച്ചതനുസരിച്ചാണ് ഷൂട്ടിനു പോയത്. പലതവണ പോയിട്ടുണ്ട്. എന്നാല്‍ ഒരു തവണ പോയപ്പോള്‍ ഒരു വീട്ടില്‍ തടവിലാക്കുകയായിരുന്നു. ഇപ്പോള്‍ പൊലീസിന്റെ പിടിയിലുള്ളതിനേക്കാള്‍ കൂടുതല്‍ പേര്‍ സംഘത്തില്‍ ഉണ്ട്. ഷംന കാസിമിനെ ഭിഷണിപ്പെടുത്തിയ സംഘത്തിലെ റഫീക്കിനെ കണ്ടിരുന്നുവെന്നും യുവതി പറഞ്ഞു.
വിവാഹാലോചന എന്ന പേരിലാണ് പ്രതികള്‍ ആദ്യം ഷംനയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് പ്രതികള്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയും പണം നല്‍കിയില്ലെങ്കില്‍ ഷംനയുടെ സിനിമാഭാവി നശിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. വീടിന്റെ പരിസരത്തെത്തി ഇവര്‍ ഷംനയുടെ ചിത്രം എടുക്കാന്‍ ശ്രമിച്ചിരുന്നതായും പരാതിയുണ്ട്. തൃശൂര്‍ സ്വദേശികളായ ശരത്, അഷറഫ്, റഫീഖ്, രമേശ് എന്നിവരെ ഷംനയുടെ അമ്മയുടെ പരാതിയില്‍ മരട് പോലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം പ്രതികള്‍ നടിയില്‍ നിന്ന് 10 ലക്ഷം രൂപ ലക്ഷ്യമിട്ടതായാണ് വിവരം. ദുബായിലെ ബിസിനസ് അത്യാവശത്തിന് പണം ആവശ്യപ്പെടാന്‍ ആയിരുന്നു പദ്ധതി. പ്രതി ഷംനയെ വിളിച്ചത് അന്‍വര്‍ എന്ന പേരിലായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത റഫീഖ് ആണ് അന്‍വര്‍ ആയി അഭിനയിച്ചത്. ഇയാള്‍ രണ്ട് കുട്ടികളുടെ അച്ഛന്‍ ആണെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: