തിരുവനന്തപുരം: നഗരത്തില്‍ ഓടുന്ന ഓട്ടോകളിലും ടാക്സികളിലും ട്രിപ്പ് ഷീറ്റ് സംവിധാനം തുടങ്ങി. ഈ വാഹനങ്ങളില്‍ സഞ്ചരിക്കുന്ന യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യം. വാഹനം ഓടിക്കുന്ന ഡ്രൈവറുടെ പേര്, ഫോണ്‍ നമ്പര്‍, വാഹന രജിസ്ട്രേഷന് നമ്പര്‍ എന്നിവ പ്രദര്‍ശിപ്പിക്കണം.
വാഹനത്തില്‍ സൂക്ഷിക്കുന്ന ബുക്കില്‍ യാത്രക്കാര്‍ പേര്, ഫോണ്‍ നമ്പര്‍, കയറിയതും ഇറങ്ങിയതുമായ സമയം, സ്ഥലം എന്നിവ രേഖപ്പെടുത്തണം. വനിതാ യാത്രക്കാര്‍ അടുത്ത ബന്ധുക്കളുടെ നമ്പര്‍ രേഖപ്പെടുത്തിയാല്‍ മതി. ഈ സംവിധാനം ചൊവ്വാഴ്ച മുതല്‍ ആരംഭിച്ചു. ട്രിപ്പ്ഷീറ്റ് സംവിധാനം ഏര്‍പ്പെടുത്താത്ത ഓട്ടോകള്‍ക്കും ടാക്സികള്ക്കുമെതിരെ നടപടി സ്വീകരിക്കും. ഇന്നലെയും ട്രിപ്പ് ഷീറ്റ് സംബന്ധിച്ചു പോലീസ് പരിശോധന നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: