തിരുവനന്തപുരം: വഞ്ചിയൂരില്‍ കൊറോണ ബാധിച്ച് മരിച്ച രമേശിന്റെ പരിശോധന വൈകിയെന്ന് തുറന്നു സമ്മതിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ. ജനറല്‍ ആശുപത്രിയുടെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെയും ഭാഗത്ത് വീഴ്ച ഉണ്ടായെന്നും കളക്ടര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
തിരുവനന്തപുരത്തെ മൂന്നാമത്തെ കൊറോണ മരണമായിരുന്നു രമേശന്റേത്. ഇയാള്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല. ശ്വാസകോശരോഗം ബാധിച്ച് മെയ് 23 മുതല്‍ 28 വരെ ഇദ്ദേഹം ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. പിന്നീട് വീട്ടിലേക്ക് പോയി. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 10നും 11
നും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞു. ജൂണ്‍ 12 ന് മരണം സംഭവിച്ചു. മരണശേഷമാണ് കൊറോണ പരിശോധന നടത്തിയത്. രണ്ട് ആശുപത്രികളോടും കളക്ടര്‍ വിശദീകരണം തേടിയിരുന്നു. രണ്ട് വിശദീകരണവും തൃപ്തികരമായിരുന്നില്ലെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: