പുനലൂര്‍: ബിഎംഎസ് പുനലൂര്‍ മുനിസിപ്പല്‍ സമിതിയുടെ നേതൃത്വത്തില്‍ വിവിധ ആട്ടോറിക്ഷ യുണിറ്റുകളിലെ തൊഴിലാളികള്‍ പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവിനെതിരെ പ്രതിേഷധിച്ചു. പ്രകടനവും ധര്‍ണയും നടത്തി. ധര്‍ണ മേഖലാ പ്രസിഡന്റ്് പുന്നല രജി ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി വി. സുരേഷ് മോഹന്‍, മേഖല ജോ.സെക്രട്ടറി വിളക്കുവെട്ടം ഷൈന്‍ എന്നിവര്‍ സംസാരിച്ചു.
കരുനാഗപ്പള്ളി: ഇന്ധനവില വര്‍ധനയ്ക്കെതിരെ സിവില്സ്റ്റേഷന് മുന്നില്‍ നടന്ന ബിഎംഎസ് ധര്‍ണ്ണ ജില്ലാ ജോയന്റ് സെക്രട്ടറി ആര്. പ്രസന്നന് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രഭാരി എസ്. ഓമനക്കുട്ടന്, മേഖലാ സെക്രട്ടറി ആര്.കെ.സുധീഷ്, രാജന്, പ്രമോദ്, ദേവദാസ്, അബ്ദുല്‍ സലാം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: