കൊച്ചി : യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെ ഇതര സംസ്ഥാന തൊഴിലാളികളെ സംസ്ഥാനത്തേയ്ക്ക് എത്തിച്ചതായി ആരോപണം. കൊച്ചി ഏലൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ ജോലിക്കായി ഉത്തരേന്ത്യയില്‍ നിന്നുള്ള 22 അംഗ സംഘത്തെ ബസിലാണ് കൊണ്ടുവന്നത്.
ഇതര സംസ്ഥാനത്തു നിന്ന് വരുന്നവര്‍ ക്വാറന്റൈനില്‍ കഴിയണമെന്ന് കേരളത്തില്‍ നിബന്ധന നിലനില്‍ക്കേയാണ് ഇത്തരത്തില്‍ ആളുകളെ കുട്ടത്തോടെ കൊണ്ടുവന്നത്. വ്യാഴാഴ്ച രാവിലെയോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ ബസില്‍ നിന്നും ഇറങ്ങി നടന്നുപോകുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് തമിഴ്നാട് അതിര്‍ത്തി പ്രദേശമായ ഗോവിന്ദാപുരത്തുനിന്നും ജോലിക്കെന്ന പേരില്‍ വിളിച്ചുകൊണ്ടുവന്നതാണെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞു. പ്രദേശത്ത് പോലീസിനെ കണ്ട് അതിനു മുമ്പായി നടന്നു പോകാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പിടിയിലായത്.
അതേസമയം വിഷയത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ പരിശോധനയ്ക്കായി വിളിച്ചെങ്കിലും അവര്‍ തിരിഞ്ഞുപോലും നോക്കിയില്ലെന്ന് രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്. അതിനിടെ ബസ്സിലെ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും എതിരേ പകര്‍ച്ച വ്യാധി നിയമ പ്രകാരം പോലീസ് കേസെടുത്തു. എന്നാല്‍ ബസ്സിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെയെല്ലാം ഇതില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.
ഇവരെ ആദ്യം ക്വാറന്റൈന് ചെയ്യുമെന്നും അതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചെങ്കിലും അധികൃതര്‍ പിന്നീട് കൈയ്യൊഴിഞ്ഞു. സംസ്ഥാനത്തെ കൊറോണ കേസുകളുടെ എണ്ണം ദിനം പ്രതി വ്യാപിക്കുകയാണ്. ഇതിനിടയില്‍ പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകരും ഇതര സംസ്ഥാന തൊഴിലാളികളുടെ ശരീര ഊഷ്മാവ് പോലും പരിശോധിക്കാന്‍ തയ്യാറാകാത്തതിനെതിര ജനങ്ങള്‍ പ്രതിഷേധിച്ചെങ്കിലും അധികൃതര്‍ നടപടി എടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: