തൊടുപുഴ: യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ്സി ആസ്ഥാനത്ത് നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനിലേക്ക് പ്രകടനം നടത്തി. ബിജെപി തൊടുപുഴ മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം യോഗം ഉദ്ഘാടനം ചെയ്തു.
പാര്‍ട്ടി ജില്ലാ സെക്രട്ടറി റ്റി.എച്ച്. കൃഷ്ണകുമാര്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത്, വൈസ് പ്രസിഡന്റുമാരായ അഡ്വ. സുജിത് ശശി, ഗോകുല്‍ ഗോപിനാഥ്, സെക്രട്ടറി അജിത്ത് ഇടവെട്ടി എന്നിവര്‍ പങ്കെടുത്തു. പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുക, സമയബന്ധിതമായി നിയമനം നടത്തുക, പിന്‍വാതില്‍ നിയമങ്ങള്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: