മുട്ടം: ചെളിയും ദുര്‍ഗന്ധവുമുള്ള വെള്ളമാണ് മലങ്കര അണക്കെട്ടില്‍ നിന്ന് പമ്പ് ചെയ്യുന്നതെന്ന് വ്യാപക പരാതി. തൊടുപുഴ നഗരസഭാ ഉള്‍പ്പെടെ 12ല്‍പ്പരം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ ജനങ്ങള്‍ക്കും മുട്ടത്തുള്ള ജില്ലാ ജയിലിലേക്കും ആവശ്യമായ കുടിവെള്ളം പ്രധാനമായും എത്തിക്കുന്നത് മലങ്കര അണക്കെട്ടിലേയും ഇവിടെ നിന്ന് കടത്തി വിടുന്ന തൊടുപുഴയാറ്റിലെയും ജലസ്രോതസിനെ ആശ്രയിച്ചാണ്.
മലങ്കര അണക്കെട്ടിന്റേയും തൊടുപുഴയാറിന്റെയും രണ്ട് വശങ്ങളിലായി ചെറുതും വലുതുമായ നൂറില്‍പരം കുടിവെള്ള പദ്ധതികളാണ് സ്ഥാപിച്ചിരിക്കുന്നത്. വിവിധ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും എല്‍ഐസി – നബാര്‍ഡ് പോലുള്ളവയുടെ ഫണ്ട് ഉപയോഗിച്ചും സ്വകാര്യ വ്യക്തികള്‍ കൂട്ടായും ഒറ്റക്കും നിര്‍മ്മിച്ച കുടിവെള്ള പദ്ധതികളാണിവ.
എന്നാല്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായിട്ട് അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് കുറച്ചിരിക്കുന്നതിനാല്‍ അണക്കെട്ടിന്റെയും തൊടുപുഴയാറിന്റെയും പ്രാന്ത പ്രദേശങ്ങളില്‍ നിന്നുള്ള കുടി വെള്ള പദ്ധതികളില്‍ ചെളിയും ദുര്‍ഗന്ധവും ഉണ്ടാവുകയാണ്. വെള്ളത്തിന്റെ സംഭരണം കുറച്ചതിനാല്‍ അണക്കെട്ടിന്റെ തീരങ്ങളിലുള്ള ചെളിയും ദുര്‍ഗന്ധവുമുള്ള വെള്ളമാണ് കുടി വെള്ള പദ്ധതികളിലേക്ക് ഊറി ഇറങ്ങുന്നത്.
വലിയ പദ്ധതികളില്‍ വെള്ളം ശുദ്ധീകരിച്ചതിന് ശേഷമാണ് പമ്പിങ് നടത്തുന്നതെങ്കിലും ചെളിയും ദുര്‍ഗന്ധവും പൂര്‍ണ്ണമായും മാറുന്നുമില്ല. ചെറിയ കുടി വെള്ള സ്രോതസുകളില്‍ ശുചീകരണം നടത്താന്‍ മാര്‍ഗം ഇല്ലാതെ വെള്ളം നേരിട്ട് ഉപയോഗിക്കുന്ന അവസ്ഥയുമാണ്.
മഴയുടെ ശക്തി നിയന്ത്രണാതീതമാകുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന് വേണ്ടിയാണ് വെള്ളത്തിന്റെ സംഭരണം കുറച്ചിരിക്കുന്നത്. എന്നാല്‍ മഴ പെയ്യുന്നതിന്റെ ഏറ്റക്കുറച്ചില്‍ വിലയിരുത്തി അണക്കെട്ടിലെ വെള്ളത്തിന്റെ അളവില്‍ വ്യത്യാസം വരുത്തിയാല്‍ ഈ പ്രശ്നം ഉണ്ടാവില്ലെന്ന് ജനം പറയുന്നു.
ഇന്നലെ അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് 38.96 മീറ്റര്‍ ആണ്. പരമാവധി സംഭരണ ശേഷി 42 മീറ്റര്‍ ആണ്3 ഷട്ടര്‍ 30 സെ. മീറ്ററും, 3 ഷട്ടര്‍ 40 സെ. മീറ്റര്‍ വീതവുമാണ് ഇന്നലെ ഉയര്‍ത്തിയിരിക്കുന്നത്. തൊടുപുഴയാറ്റിലേക്ക് ഒരു സെക്കന്‍ഡില്‍. 75,000 ലിറ്റര്‍ വെള്ളമാണ് കടത്തി വിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: