തിരുവനന്തപുരം: മോഹനന് ജീവന് തിരിച്ചുപിടിക്കാന്‍ ഇന്ന് സുമനസുകളുടെ കാരുണ്യം വേണം. തിരുവനന്തപുരം രാജാജി നഗര്‍ ഫഌറ്റ് നമ്പര്‍ 232 ല്‍ മോഹനന് (54) ഒാട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലര്‍ത്തിയിരുന്നത്. മൂന്നു വര്‍ഷം മുമ്പ് രണ്ട് വൃക്കകളും തകരാറിലായതോടെ പ്രതിസന്ധിയിലായത് ഈ നിര്‍ധനന്റെ ജീവിതം.
കഴിഞ്ഞ നാലു മാസമായി ഡയാലിസിസിലൂടെയാണ് മോഹനന് ജീവന് നിലനിര്‍ത്തുന്നത്. ആഴ്ചയില്‍ രണ്ട് ഡയാലിസിസ് വേണം. സര്‍ക്കാര്‍ ആശുപത്രിയിലെ മുന്‍ഗണനാപട്ടികയില്‍ ഇടം നേടാനാവാത്തതിനാല്‍ സ്വകാര്യ ആശുപത്രിയെ ആണ് ആശ്രയിക്കുന്നത്. ഒരു ഡയാലിസിസിനും മരുന്നുകള്‍ക്കുമായി 1500 രൂപയാണ് ചെലവ്. ഭര്‍ത്താവിനെ തനിച്ചാക്കി വീട്ടുജോലിക്ക് പോലും ഭാര്യ രമയ്ക്ക് പോകാനാവുന്നില്ല. ഓട്ടോഡ്രൈവറായ മകന് രതീഷിന്റെ തുച്ഛവരുമാനവും ചില സുമനസുകളും സഹായിച്ചതിനാലാണ് ഇതുവരെ ചികിത്സ മുടങ്ങാത്തത്.
കൊറോണ വില്ലനായതോടെ രതീഷിന്റെ ഓട്ടോറിക്ഷയ്ക്ക് ഓട്ടം തീരെയില്ല. കഴിഞ്ഞ ഒരു മാസത്തെ ഡയാലിസിസ് ചെലവുകള്‍ കാലടി സഞ്ജീവനി ആശ്രമം വഹിച്ചു. ഇനി തുടര്‍ചികിത്സയ്ക്ക് എന്തു ചെയ്യണമെന്നറിയില്ല ഈ കുടുംബത്തിന്. ഡയാലിസിസ് മുടങ്ങിയാല്‍ മോഹനന്റെ ജീവന് നിലനിര്‍ത്താനാവില്ലെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പുണ്ട്. നിരാലംബര്‍ക്ക് എന്നും ആശ്രയമായി നിന്നിട്ടുള്ള സുമനസുകളുടെ കനിവിലാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ. സഹായിക്കുവാന്‍ താല്പര്യമുള്ളവര്ക്ക് മോഹനന്റെ മകള്‍ മായയുടെ പേരില്‍ എസ്ബിഐ വെള്ളായണി ബ്രാഞ്ചിലുള്ള 67256472077, കഎടഇ: ടആകച0070019 എന്ന അക്കൗണ്ടിലേക്ക് സഹായമെത്തിക്കാം. ഫോണ്‍: 7034209684.
പ്രതികരിക്കാൻ ഇവിടെ എഴുതുക: