ന്യൂദല്‍ഹി: മോസ്കോയില്‍ റഷ്യന്‍ വിജയദിന പരേഡില്‍ ഇന്ത്യയുടെ സൈന്യം പങ്കെടുത്തു. 1941-45 കാലയളവില്‍ അന്നത്തെ സോവിയറ്റ് ജനത മഹത്തായ ദേശ ഭക്തി യുദ്ധം (Great Patriotic War) വിജയിച്ചതിന്റെ 75-ാമത് വാര്‍ഷികം ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിജയദിന പരേഡിലാണ് ഇന്ത്യയുടെ സായുധസേനാ സംഘം മാര്‍ച്ച് ചെയ്തത്. മൂന്ന് സേനാ വിഭാഗങ്ങളിലെയും എല്ലാ റാങ്കുകളിലുംപെട്ട 75 സൈനികര്‍, റഷ്യന്‍ സൈന്യത്തിനും മറ്റു 17 രാജ്യങ്ങളില്‍ നിന്നുള്ള സേനാ വിഭാഗങ്ങള്‍ക്കും ഒപ്പമാണ് പരേഡില്‍ പങ്കെടുത്തത്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ചടങ്ങില്‍ പ്രത്യേക ക്ഷണിതാക്കളിലൊരാളായിരുന്നു. ആദ്യമായാണ് റഷ്യയുടെ വിജയാഘോഷത്തില്‍ ഇന്ത്യയുടെ പ്രതിരോധമന്ത്രി പങ്കെടുത്തത്. ഇന്ത്യന്‍ സൈനികര്‍ പരേഡില്‍ പങ്കെടുത്തതില്‍ അഭിമാനം തോന്നുന്നുവെന്ന് രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന് നേരിട്ട് ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിജയ ദിനത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. തുടര്‍ന്നാണ് രാജ്നാഥ് സിങ്ങിനെ രാജ്യത്തിന്റെ പ്രതിനിധിയായി അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: