കോഴിക്കോട്: ഇടതു സര്‍ക്കാറിന്റെ യുവജന വഞ്ചനയ്ക്കെതിരെ യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ സി.ആര്. പ്രഫുല്‍കൃഷ്ണന്‍ തിരുവനന്തപുരത്ത് പിഎസ്സി ആസ്ഥാനത്തിന് മുന്നില്‍ നടത്തുന്ന നിരാഹാരസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് കളക്ട്രേറ്റിന് മുമ്പില്‍ യുവമോര്‍ച്ച ഐക്യദാര്‍ഢ്യ സമരം നടത്തി.
യുവമോര്‍ച്ച സംസ്ഥാന മഹിളാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. എന്‍.പി. ശിഖ, സംസ്ഥാന ട്രഷറര്‍ കെ. അനൂപ്, ജില്ലാ പ്രസിഡന്റ് ടി. റെനീഷ്, വൈസ് പ്രസിഡന്റ് ലിബിന് ഭാസ്ക്കര്‍, ജനറല്‍ സെക്രട്ടറി ജുബിന്‍ ബാലകൃഷ്ണന്, ജില്ലാ സെക്രട്ടറി മിഥുന് മോഹന്‍ എന്നിവര്‍ സംസാരിച്ചു. കെ.പി. റെജീഷ്, വൈഷ്ണവേഷ്, അഖില്‍ പ്രസാദ്, ജിതിന്, സരൂപ് ശിവന് എന്നിവര്‍ നേതൃത്വം നല്കി.
പിണറായി സര്‍ക്കാറിന്റെ യുവജന വഞ്ചന അവസാനിപ്പിക്കുക, പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുക, സമയബന്ധിതമായി നിയമനങ്ങള്‍ നടത്തുക, പിന്‍വാതില്‍ നിയമനങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്. പ്രഫുല്‍കൃഷ്ണന്‍ 24 മണിക്കൂര്‍ നിരാഹാര സമരം നടത്തുന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിലും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധങ്ങള്‍ നടന്നു. യുവമോര്‍ച്ച ഒളവണ്ണ ഏരിയാ കമ്മറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു.
ബിജെപി കുന്ദമംഗലം മണ്ഡലം പ്രസിഡന്റ് നിത്യാനന്ദന്, ബാലന്‍കുട്ടി, ധനേഷ് മാവത്തുംപടി, സഞ്ജയ്, നിഖില്‍ പടിക്കപ്പുറത്ത് എന്നിവര്‍ നേതൃത്വം നല്കി. യുവമോര്‍ച്ച ബാലുശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബാലുശ്ശേരി ബസ്റ്റാന്റ് പരിസരത്ത് പ്രതിഷേധം സംഘടിപ്പിച്ചു.
ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം രാജേഷ് കായണ്ണ, ടി.കെ. നിഖില്‍ കുമാര്‍, ബബീഷ് ഉണ്ണികുളം, ലിബിന് ഭാസ്ക്കര്‍, ജയപ്രസാദ് കരുമല, ശ്രീരാജ് വകയാട്, ഷാജു കാഞ്ഞാട്ടില്‍ എന്നിവര്‍ സംസാരിച്ചു. പി.എം. ഷൈനേഷ്, യഥു എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: