മമ്പറം: വിദ്യാലയങ്ങളിൽ ഓൺലൈൻ ക്ലാസ് ആരംഭിച്ചതിന് ശേഷം വീട്ടിൽ ടി വിയോ സ്മാർട്ട് ഫോണോ ഇല്ലാതെ ബുദ്ധിമുട്ടിലായ വിദ്യാർത്ഥികളെ സഹായിക്കുന്നതിന് പിണറായി ജനമൈത്രി പോലീസ് തുടങ്ങിയ ടി.വി ചാലഞ്ച് വിജയത്തിലേക്ക്. വീട്ടിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത പന്ത്രണ്ട് വിദ്യാർത്ഥികൾക്ക് പുതിയ ടെലിവിഷനുകൾ നൽകി ജനമൈത്രി പോലീസ് മാതൃകയായി.
സന്നദ്ധ സംഘടനയുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹകരണത്തോടെ സംഘടിപ്പിച്ച 12 പുതിയ ടെലിവിഷന്റെ വിതരണ ഉദ്ഘാടനം തലശ്ശേരി ഡിവൈഎസ്പി മൂസ വള്ളിക്കാടൻ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് കൈമാറി നിർവ്വഹിച്ചു. പ്രിൻസിപ്പൽ എസ് ഐ കെ.വി.ഉമേഷ് അധ്യക്ഷത വഹിച്ചു.
തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജിവൻ, പിണറായി ഗ്രാമപഞ്ചായത് പ്രസിഡന്റ് പി.കെ. ഗീതമ്മ, വേങ്ങാട് ഗ്രാമപഞ്ചായത് വൈസ് പ്രസിഡൻ്റ് കെ.മധുസൂദനൻ, കെ.ഉഷനന്ദിനി, എസ്ഐ.വിനോദ്കുമാർ, അശോകൻ,രഞ്ജിത്ത്, പ്രദീപ്‌കുമാർ , പി. പ്രജോഷ് എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: