കണ്ണൂര്‍: എട്ട് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സിഐഎസ്എഫ് കമാന്‍ഡന്റ് ഓഫീസ് അടച്ചിട്ടു. വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന്മാര്ക്ക് കോവിഡ് പടരുന്നതായുള്ള ആശങ്കയെ തുടര്‍ന്നാണ് നടപടി.
അവധിക്ക് നാട്ടില്‍ പോയ ശേഷം തിരിച്ചെത്തി നിരീക്ഷണത്തിലായിരുന്ന 50 പേരില്‍ നാലുപേര്‍ക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം നാലുപേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇവരില്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ ഒരാള്‍ രോഗമില്ലെന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് സഹിതം കഴിഞ്ഞദിവസം ഉച്ചയ്ക്ക് ജോലിക്ക് ഹാജരായിരുന്നു. പിറ്റേന്ന് തലവേദന അനുഭവപ്പെട്ടതിനാല്‍ ചികിത്സ തേടുകയും പിന്നീട് ഇദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് ആകുകയും ചെയ്തു.
മുന്‍കരുതലായി ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന 44 ഉദ്യോഗസ്ഥരെ അടിയന്തരമായി ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലേക്ക് മാറ്റിയിട്ടുണ്ട്. 14 ദിവസത്തെ നിരീക്ഷണ കാലാവധിക്ക് ശേഷവും കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് 28 ദിവസത്തെ നിരീക്ഷണം നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് കിയാല്‍ അധികൃതര്‍ നല്കുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: