കണ്ണൂര്‍: മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തിലുള്ള ആഷിക് അബുവിന്റെ സിനിമയില്‍ വാരിയംകന്നത്ത് അഹമ്മദ് ഹാജിയെ വീരനായകനായി അവതരിപ്പിക്കുന്നതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയനീക്കമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. ഈ രാഷ്ട്രീയ ഗൂഢാലോചനയില്‍ നടന് പൃഥ്വീരാജ് കൂട്ടുകൂടന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
മലബാര്‍ ലഹള ഹിന്ദുക്കള്ക്കെതിരായുളള വര്‍ഗ്ഗീയ കാലാപമായി പരിണമിച്ചു എന്നാണ് ഇന്ത്യന്‍ സ്വാതന്ത്യസമരം എന്ന ചരിത്ര ഗ്രന്ഥത്തില്‍ ഇഎംഎസ് എഴുതിയത്. വായനശീലമുള്ള സഖാക്കള്‍ ഇഎംഎസ്സിനെ പുനര്‍വായന നടത്തി പിണറായിയെ ഉപദേശിക്കണം.
കോറോണ ടെസ്റ്റിന്റെ പേരില്‍ വാശി കാണിച്ച് പിണറായി പ്രവാസികളെ മുഴുവന്‍ വെറുപ്പിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് ന്യൂനപക്ഷ സമുദായം മുഴുവന്‍ പാര്‍ട്ടിക്കും ഭരണത്തിനും എതിരായിരിക്കുകയാണ്. മലബാറിലെ മസ്ലിംങ്ങള്‍ക്കിടയില്‍ ശക്തിപ്പെടുന്ന വെറുപ്പില്‍ നിന്ന് രക്ഷ നേടാന്‍ വേണ്ടി മാത്രമാണ് ഈ സിനിമാവിവാദം ഉണ്ടാക്കിയിരിക്കുന്നത്. കലാപത്തിന്റെ മുറിവുകള്‍ ഉണങ്ങിയതും ജനങ്ങള്‍ മറന്നതുമാണ്. അത് വീണ്ടും കുത്തിപ്പൊക്കുന്നത് കേരളത്തിലെ മതമൈത്രിയെ തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: