ന്യൂഡല്‍ഹി: സഹകരണ ബാങ്കുകളുടെ നിയന്ത്രണം റിസര്‍വ് ബാങ്കിന്റെ കീഴില്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ച്് ഓര്‍ഡിനന്‍സിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്കി. ഓര്‍ഡിനന്‍സ് പ്രകാരം ബഹുസംസ്ഥാന സഹകരണ ബാങ്കുകളും അര്‍ബന്‍ സഹകരണ ബാങ്കുകളുമാണ് റിസര്‍ബാങ്കിന്റെ നിയന്ത്രണത്തിന് കീഴില്‍ വരുക.
1482 അര്‍ബന്‍ ബാങ്കുകളും 58 മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളുമാണ് രാജ്യത്തുള്ളത്. 1540 ബാങ്കുകളിലായി 8.6 നിക്ഷേപകരാണുള്ളത്. ആകെ നിക്ഷേപം 4.84 ലക്ഷം കോടിയും. മറ്റ് ഷെഡ്യൂള്‍ഡ് ബാങ്കുകളെപ്പോലെ വിനിമയങ്ങളുടെ നിയന്ത്രണം ഇനിമുതല്‍ നേരിട്ട് റിസര്‍വ് ബാങ്കിന് കീഴിലാകും. സഹകരണ ബാങ്കുകളില്‍ തട്ടിപ്പ് നടക്കുന്നു എന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര നടപടി. ഓര്‍ഡിനന്‍സ് പ്രാവര്‍ത്തികമാകുന്നതോടെ കിട്ടാക്കടം അടക്കമുള്ള പ്രശ്നങ്ങൡ റിസര്‍വ് ബാങ്ക് നേരിട്ട് ഇടപെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: