മെക്സിക്കോസിറ്റി: ദക്ഷിണ മദ്ധ്യ-മെക്സിക്കോയിലുണ്ടായ ശക്തമായ ഭൂചലനം. 7.4 തീവ്രത രേഖപ്പെടുത്തിയ ചലനത്തിൽ ആറുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും വന്‍ നാശനഷ്ടമുണ്ടാവുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. ഓവാക്സാക്ക സംസ്ഥാനത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അമേരിക്കന്‍ ജിയോളജിക് സര്‍വേ വ്യക്തമാക്കി.
ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 10.30 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. വീടുകളും കെട്ടിടങ്ങളും കുലുങ്ങുന്നതിന്റെയും ജനങ്ങള്‍ പേടിച്ച് വീടുകളില്‍ നിന്ന് ഇങ്ങി ഓടുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. രക്ഷാപ്രര്‍ത്തനങ്ങള്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഭൂചലനത്തെ തുടര്‍ന്ന് ഓക്സാക്ക സിറ്റിയില്‍ പലയിടങ്ങളിലും റോഡ് ഗതാഗതം തടസ്സപ്പെട്ടു. കേടുപാടുകള്‍ സംഭവിച്ച കെട്ടിടങ്ങങ്ങളുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഭൂചലനത്തിന്റെ പ്രഭവസ്ഥാനത്തും സമീപത്തുള്ള മലയോര ഗ്രാമങ്ങളിലും കെട്ടിടങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചുവെന്നാണ് പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: