ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴില്‍ രാജ്യം സുരക്ഷിത കരങ്ങൡലെന്ന് വിശ്വസിച്ച് ബഹുഭൂരിപക്ഷം ഇന്ത്യക്കാരും. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിനിടയില്‍ ഐഎഎന്‍സ് സി വോട്ടര്‍ സ്നാപ്പ് പോള്‍ നടത്തിയ സര്‍വേയിലാണ് 72% ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസുരക്ഷയുടെ വിഷയത്തില്‍ വളരെ മികച്ചതെന്ന അഭിപ്രായം രേഖപ്പെടുത്തിയത്. 10.2% പേര് മികച്ചത് എന്നു രേഖപ്പെടുത്തിയപ്പോള്‍ 11.2% പേര് തൃപ്തിയില്ല എന്ന് അറിയിച്ചു.
പ്രായമോ ലിംഗവ്യത്യാസമോ ഇല്ലാതെ മോദിക്ക് സര്‍വേയില്‍ വലിയ ജനപിന്തുണയാണ് ലഭിച്ചത്. വലിയ വരുമാനമുള്ളവും ചെറിയ വരുമാനക്കാരും ഉന്നത വിദ്യാഭ്യാസം നേടിയവും വിദ്യാഭ്യാസ നിലവാരം താഴ്ന്നവരുമെല്ലാം മോദിയെ ഒന്നടങ്കം പിന്തുണച്ചു.
രാജ്യസുരക്ഷയില്‍ പ്രധാനമന്ത്രി മോദിയെ നിങ്ങള്‍ എത്രമാത്രം വിശ്വസിക്കുന്നു എന്നായിരുന്നു സര്‍വേയിലെ ചോദ്യം. ഈ ചോദ്യത്തോട് സമൂഹത്തിലെ എല്ലാതലങ്ങളിലും ഉളള ഭൂരിപക്ഷം ജനങ്ങളും പ്രതികരിച്ചത്. മോദിക്ക് പ്രധാനം രാജ്യസുരക്ഷ തന്നെയാണ് എന്നായിരുന്നു. എന്‍ഡിഎയ്ക്ക് വോട്ടു ചെയ്ത 82.6% ആള്‍ക്കാരും തങ്ങളുടെ നേതാവില്‍ പൂര്‍ണവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം, രാജ്യസുരക്ഷയില്‍ മോദിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ല എന്ന് രേഖപ്പെടുത്തിയതില്‍ അധികവും മുസ്ലിം, സിഖ് യുവാക്കളാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: