നര്‍ത്തകിയും നടിയുമായ ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന ശ്രമിച്ച നാലു പേര് അറസ്റ്റില്‍. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില ഷംനയുടെ കരിയര്‍ നശിപ്പിക്കും എന്നു പറഞ്ഞാണ് ഇവര്‍ ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് ഷംനയുടെ അമ്മ നല്കിയ പരാതിയിലാണ് പോലീസ് നാലു പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
തൃശൂര്‍ വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്റഫ് എന്നിവരാണ് പിടിയിലായത്. കാസര്‍കോഡുള്ള യുവാവ് വിവാഹലോചനയുമായി വരികയും ഫോണില്‍ ബന്ധപ്പെട്ട് ബന്ധുക്കളും സുഹൃത്തുക്കളും വന്ന് വിവാഹം ഉടന്‍ നടത്തണമെന്നും ആവശ്യപ്പെടുകയും ചെയ്തു.
യുവാക്കള്‍ ഷംനയുടെ കൊച്ചിയിലെ വീട്ടിലെത്തുകയും ഒരു യുവാവ് വീടിന്റെ വീഡിയോ പകര്‍ത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ഷംനയുടെ അമ്മയെ താരത്തിന്റെ കരിയര്‍ നശിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇന്നലെയാണ് ഇവരുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയത്. മാസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നതെങ്കിലും ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ പരാതിനല്കാന് കഴിഞ്ഞില്ലെന്നാണ് ഇവര്‍ നല്കിയ വിവരം. പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: