Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിരീക്ഷണം വാചകത്തില്‍ മാത്രം; കൊറോണ പരിശോധനകളും നിരീക്ഷണവും പാളുന്നു; ആരോഗ്യ വിഭാഗവും ഐഎഎസ് ഉദ്യോഗസ്ഥരും തമ്മിലെ പോര് രൂക്ഷം

കൊറോണ പരിശോധനാഫലങ്ങള്‍ യഥാസമയം ലഭിക്കാത്തത് പ്രതിരോധ പ്രവര്‍ത്തനത്തെ പോലും തകിടം മറിക്കുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മരണശേഷം രോഗം സ്ഥിരീകരിക്കുന്നവയും ഉറവിടം കണ്ടെത്താനാകാത്ത രോഗബാധയും വര്‍ദ്ധിക്കുകയാണ്.

അനീഷ് അയിലം by അനീഷ് അയിലം
Jun 24, 2020, 01:11 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ വൈറസ് പരിശോധനകളും നിരീക്ഷണവും പാളുന്നു. പരിശോധനാഫലങ്ങള്‍ പലപ്പോഴും വൈകുന്നു. ലഭിക്കുന്ന ഫലങ്ങള്‍ യഥാസമയം ആരോഗ്യവകുപ്പിന് ലഭിക്കുന്നില്ല. മുന്നറിയിപ്പുകള്‍ പോലും ഐഎഎസ് ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്നുവെന്ന് ആരോഗ്യ വിഭാഗം. ഉറവിടം കണ്ടെത്താതെയുള്ള രോഗബാധിതരുടെ എണ്ണം 60. നിരീക്ഷണ സംവിധാനവും തകര്‍ന്നെന്ന് കണക്കുകള്‍.

കൊറോണ പരിശോധനാഫലങ്ങള്‍ യഥാസമയം ലഭിക്കാത്തത് പ്രതിരോധ പ്രവര്‍ത്തനത്തെ പോലും തകിടം മറിക്കുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മരണശേഷം രോഗം സ്ഥിരീകരിക്കുന്നവയും ഉറവിടം കണ്ടെത്താനാകാത്ത രോഗബാധയും വര്‍ദ്ധിക്കുകയാണ്. 61 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. മരിച്ച ശേഷം രോഗം സ്ഥിരീകരിച്ച തിരുവനന്തപുരം സ്വദേശിയുടെ പരിശോധനാഫലം ലഭിച്ചത് മരിച്ച് രണ്ട് ദിവസം കഴിഞ്ഞാണ്. കഴിഞ്ഞ ദിവസം രോഗം സ്ഥിതീകരിച്ച ഓട്ടോ ഡ്രൈവര്‍, മെഡിക്കല്‍ ഷോപ്പ് ഉടമ, മെഡിക്കല്‍ കോളേജ് ആശുപത്രി സുരക്ഷാ ജീവനക്കാരന്‍ എന്നിവരുടെ രോഗ ഉറവിടം അജ്ഞാതമാണ്. ആരില്‍ നിന്നാണ് ലഭിച്ചതെന്നതും കണ്ടെത്താനായില്ല. മാത്രമല്ല ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടാകുന്നത് ആരോഗ്യമേഖലയെ തന്നെ ആശങ്കയിലാക്കി.

വാര്‍ റൂം തകര്‍ന്നു

ലാബുകളില്‍ നിന്ന് ജില്ലാ വാര്‍ റൂമിലേക്കും അവിടെ നിന്ന് സംസ്ഥാന വാര്‍ റൂമിലേക്കുമാണ് പരിശോധനാഫലം അയയ്‌ക്കുന്നത്. നിരീക്ഷണത്തിലാക്കേണ്ടവരുടെയും സ്രവങ്ങള്‍ എടുക്കുന്നവരുടെയും വിവരങ്ങള്‍ ആരോഗ്യ വിഭാഗവും വാര്‍ റൂമില്‍ അയയ്‌ക്കണം. അവിടെ നിന്ന് അതാത് ജില്ലാ ഭരണകേന്ദ്രങ്ങളിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും പോലീസ് സ്റ്റേഷനിലേക്കും അറിയിക്കും. എന്നാല്‍ ഇത് താളംതെറ്റി. കൊവിഡ് ഒപിയില്‍നിന്നുള്ള വിവരം പോലും താഴേത്തട്ടിലേക്ക് കൈമാറുന്നില്ല. പരിശോധാനാഫലം സ്രവദാതാക്കളെ അറിയിക്കുന്നില്ല. പോസിറ്റീവ് ആയാല്‍ മാത്രം അവരെ ആശുപത്രിയിലേക്ക് മാറ്റും. കണ്ടൈന്‍മെന്റ് സോണ്‍ നിശ്ചയിക്കുന്നത് പോലും ആരോഗ്യവിഭാഗം അറിയുന്നില്ല. ഇതിനിടെ വാര്‍ റൂമിലുണ്ടായിരുന്ന വോളന്റിയര്‍മാരെയും പിരിച്ചുവിട്ടു. ഇതോടെ വിവരങ്ങള്‍ വാര്‍ റൂമില്‍ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്.

ആരോഗ്യവിഭാഗം പടിക്കുപുറത്ത്

കാര്യങ്ങളെല്ലാം ഒരു സംഘം ഐഎഎസ് ഉദ്യോഗസ്ഥര്‍ മാത്രം തീരുമാനിക്കുന്നുവെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ ആരോപണം. ഏപ്രില്‍ എട്ട് വരെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം, ആരോഗ്യ മന്ത്രിയുടെ മേല്‍നോട്ടത്തില്‍ ഡയറക്ടര്‍ മുതല്‍ താഴോട്ട് ഇരുപതോളം വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട റാപ്പിഡ് റസ്‌പോണ്‍സ് ടീം എന്നിവ ചേര്‍ന്നാണ് പ്രതിരോധത്തിന് ചുക്കാന്‍ പിടിച്ചത്. എന്നാല്‍, പ്രതിരോധത്തിന് കേന്ദ്രീകൃത സംവിധാനം ഉണ്ടാകണെമെന്ന കേന്ദ്ര നിര്‍ദ്ദേശത്തെ വളച്ചൊടിച്ച് ആരോഗ്യ വകുപ്പിന്റെ നിയന്ത്രണം മുഖ്യമന്ത്രിയുടെ ഓഫീസ് പിടിച്ചെടുത്തു. ഇതോടെ വൈകിട്ട് അഞ്ച് മണിക്കുള്ള അവലോകനം മാത്രമായി. രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവരങ്ങള്‍ സ്പ്രിങ്കഌറിലേക്ക് നല്‍കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചത് മുതല്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനം താളംതെറ്റിയെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നു.  താഴേക്കിടയിലെ പ്രവര്‍ത്തനം ഏകോപിപ്പിച്ച റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി)മിനു പോലും എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അറിയാത്ത അവസ്ഥയിലാണ്.

നിരീക്ഷണം വാചകത്തില്‍ മാത്രം

വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കാനുള്ള സംവിധാനവും ഫലവത്താകുന്നില്ലെന്ന് പോലീസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. രണ്ട് പേര്‍ ആശുപത്രിയില്‍ ആത്മഹത്യചെയ്തു. ആശുപത്രിയില്‍ ചികിത്സ കിട്ടാതെ മരിച്ച യുവാവിന്റെ വാക്കുകള്‍ ചികിത്സാപിഴവിലേക്ക് വിരല്‍ചൂണ്ടുന്നു. മെയ് 26 മുതല്‍ ജൂണ്‍ 22 വരെ നിരീക്ഷണം ലംഘിച്ചതിന് 294 കേസുകളാണെടുത്തത്. ജങ്ഷനുകളില്‍ ആളുകള്‍ക്കിടയില്‍ നിന്ന് പോലീസ് പിടികൂടിയ സംഭവം വരെയുണ്ടായി.

Tags: keralahealthCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.