കാസര്‍കോട്: പെട്രോളിനും ഡീസലിനും അടിക്കടിയുണ്ടാകുന്ന വിലവര്‍ദ്ധനവില്‍ നിന്നും ഓട്ടോ റിക്ഷാ തൊഴിലാളികളെയും മോട്ടോര്‍ മേഖലയെയും രക്ഷിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പെട്രോള്‍ ഡീസല്‍ നികുതി കുറക്കുവാന്‍ തയ്യാറാവണമെന്നും ഓട്ടോ തൊഴിലാളികളെ ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഓട്ടോ റിക്ഷാമസ്ദൂര് ഫെഡറേഷന് ബിഎംഎസിന്റെ നേതൃത്വത്തില്‍ പ്രതിഷേധദിനം ആചരിച്ചു.
ഓട്ടോ റിക്ഷാ മസ്ദൂര്‍ സംഘം ബിഎംഎസ് കാസര്‍കോട് മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് താലൂക്ക് ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ സമരം ബിഎംഎസ് ജില്ല പ്രസിഡന്റ് അഡ്വ. പി.മുരളീധരന് ഉദ്ഘാടനം ചെയ്തു. യുണിയന്‍ ജില്ല പ്രസിഡന്റ് എസ്.കെ ഉമേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.എ ശ്രീനിവാസന്, മുനിസിപ്പല്‍ സെക്രട്ടറി റിജേഷ് കെ എന്നിവര്‍ സംസാരിച്ചു. മേഖല സെക്രട്ടറി വിശ്വനാഥ ഷെട്ടി സ്വാഗതവും എ.വിശ്വനാഥന് നന്ദിയും പറഞ്ഞു.
മാവുങ്കാല്‍: മാവുങ്കാല്‍ പെട്രോള്‍ പമ്പിന് മുന്നില്‍ ബിഎംഎസ് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന് മാവുങ്കാല്‍ യൂണിറ്റ് ധര്‍ണ്ണ നടത്തി. സമരം ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി ഗോവിന്ദന് മടിക്കൈ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കോമളന് അധ്യക്ഷത വഹിച്ചു. ബിഎംഎസ് മേഖലാ സെക്രട്ടറി ഭരതന്‍കല്യാണ്‍ റോഡ് ആശംസയര്‍പ്പിച്ച് സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ഗോപാലകൃഷ്ണന് വാഴക്കോട് സ്വാഗതവും രതീഷ് കല്യാണം നന്ദിയും പറഞ്ഞു.
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാ ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിന് എതിരെ കാഞ്ഞങ്ങാട് പെട്രോള്‍ പമ്പിന് മുന്‍വശം പ്രതിഷേധ ധര്‍ണാ സമരം ജില്ലാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് മസ്ദൂര്‍ സംഘ് ജില്ലാ സെക്രട്ടറി വി.ബി.സത്യനാഥ് ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ കമ്മറ്റി പ്രസിഡണ്ട് കുഞ്ഞിരാമന് കാട്ടുകുളങ്ങര അധ്യക്ഷത വഹിച്ചു. ഷിമോജ് മുന്നാം മൈല്‍, ബാലകൃഷ്ണന് സുര്യോദയം, എച്ച്.യു.ദാമോദര, സോമന് എന്നിവര്‍ പ്രസംഗിച്ചു.
കോട്ടപ്പാറ: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറക്കുക, സ്വകാര്യ കമ്പനികളില്‍ നിന്നും പെട്രോളിയം ഉത്പന്നങ്ങളുടെ ഉടമസ്ഥാവകാശം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കാസര്‍കോട് ജില്ലാ ഓട്ടോ റിക്ഷമസ്ദൂര് സംഘം കോട്ടപ്പാറ യൂണിറ്റ് പ്രതിഷേധയോഗം സംഘടിപ്പിച്ചു. യോഗം ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി സെക്രട്ടറി കെ.വി.ബാബു മാവുങ്കാല്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ദാമോദരന്‍ അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി സുനില്‍ മുല്ലചേരി സ്വാഗതവും ബാബുരാജ് നന്ദിയും പറഞ്ഞു.നാരായണന് കോട്ടപ്പാറ, ശ്രീജിത്ത്, ടി.മോഹനന്, ബാബു തൈവളപ്പ്, രാഘവന് പടാംങ്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.
നീലേശ്വരം: ജില്ലാ ഓട്ടോ റിക്ഷാ മസ്ദൂര്‍ സംഘം ബിഎംഎസ് നീലേശ്വരം യൂണിറ്റ് ധര്‍ണ്ണ സമരം ജില്ലാ ജോ. സെക്രട്ടറി വിജേഷ് അരയാക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രതീഷ് അധ്യക്ഷം വഹിച്ചു. വിജയന് ആര്യക്കര, അമ്പിളി ശശി, എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി വി.വി. പ്രഭാകരന് സ്വാഗതവും ജോയിന്‍ സെക്രട്ടറി സതീഷ് നന്ദിയും പറഞ്ഞു.
മുള്ളേരിയ: പെട്രോള്‍, ഡീസല്‍ നികുതി വര്‍ദ്ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ് (ബിഎംഎസ്) മുള്ളേരിയയില്‍ ധര്‍ണ്ണ നടത്തി. മുള്ളേരിയ പെട്രോള്‍ പമ്പിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ബിഎംഎസ് മുള്ളേരിയ മേഖല പ്രസിഡന്റ് എം.കെ.രാഘവന് ഉദ്ഘാടനം ചെയ്തു. ഓട്ടോറിക്ഷ മസ്ദൂര്‍സംഘ് മുള്ളേരിയ യൂണിറ്റ് പ്രസിഡന്റ് പി.സദാശിവ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയന്ത സ്വാഗതവും, ജോ.സെക്രട്ടറി രമേശ് റൈ നന്ദിയും പറഞ്ഞു. ധര്‍ണ്ണയ്ക്ക് പി.സദാശിവ, ജയന്ത, ജനാര്‍ദ്ദന, വിജയകുമാര്‍, രമേശ് റൈ, ടി.കെ.മാധവന്, പ്രമോദ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: