കോഴിക്കോട്: പെട്രോളിനും ഡിസലിനും വില വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നികുതി കുറയ്ക്കാന്‍ തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ-ടാക്സി തൊഴിലാളികള്‍ പ്രതിഷേധ ധര്‍ണ നടത്തി.
സ്വകാര്യ കമ്പനികളെ ഒഴിവാക്കി എണ്ണ കമ്പനികളെ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുക, ലോണ്‍ എടുത്ത് ഉപജീവനം നടത്തുന്ന ഓട്ടോ-ടാക്സി തൊഴിലാളികള്‍ക്ക് കോവിഡ് കാലത്തെ സാഹചര്യം കണക്കിലെടുത്ത് നാഷണലിസ്റ്റ് ബാങ്കും സ്വകാര്യ ഫൈനാന്‍സ് കമ്പനികളും ആറു മാസത്തെ പലിശ ഒഴിവാക്കുക, ഇന്‍ഷൂറന്‍സ് പ്രീമിയം തുക ഇളവ് നല്‍കുക എന്നി ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു ധര്‍ണ.
ബിഎംഎസ് ജില്ലാ പ്രസിഡന്റ് അഡ്വ. പി. മുരളീധരന് നാദാപുരത്തും ജില്ലാ സെക്രട്ടറി എ. ശശീന്ദ്രന് കൊയിലാണ്ടിയിലും ടാക്സി ആന്റ് ലൈറ്റ് വെഹിക്കിള്‍ മസ്ദൂര്‍ സംഘ് ജില്ലാ സെക്രട്ടറി കെ. ശ്രീകുമാര്‍ ചേളന്നൂരിലും ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ് ജില്ലാ ജനറല്‍സെക്രട്ടറി കെ.കെ. പ്രേമന് പാളയം ജംഗ്ഷനിലും ധര്‍ണ ഉദ്ഘാടനം ചെയ്തു.
സി.പി. രാജേഷ്, കെ. ജഗത്ത്, ഷൈനു, ധര്മ്മരാജന്, പ്രശാന്ത്, അരീക്കോത്ത് രാജന്, ഹരീഷ് പെരുവയല്‍, ഉല്ലാസ്, രവി എരഞ്ഞിക്കല്‍, പ്രേമരാജന്‍, ഗണേശന് കുരിയാടി, പ്രജീഷ് പെരുമണ്ണ എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: