നെടുങ്കണ്ടം: രാജ്കുമാര്‍ കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് സിബിഐ നെടുങ്കണ്ടത്ത് ക്യാമ്പ് ഓഫീസ് തുറന്നു. സംഭവം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് നെടുങ്കണ്ടം റസ്റ്റ് ഹൗസില്‍ സിബിഐ സംഘം ക്യാമ്പ് ഓഫീസ് തുറന്നത്. ഇന്നലെ മുതലാണ് അന്വേഷണം ആരംഭിച്ചത്. 2019 ജൂണ്‍ 12 മുതല്‍ 16 വരെ ജോലി ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ മുഴുവന്‍ ചോദ്യം ചെയ്യും. നെടുങ്കണ്ടം ഗസ്റ്റ് ഹൗസിലാണ് ക്രൈം ബ്രാഞ്ച് ക്യാമ്പ് ഓഫീസും പ്രവര്‍ത്തിക്കുന്നത്.
2019 ഒക്ടോബര്‍ 10ന് കേസുമായി ബന്ധപ്പെട്ട ഫയലുകളും, അന്വേഷണ റിപോര്‍ട്ടും ക്രൈംബ്രാഞ്ച് സിബിഐ തിരുവനന്തപുരം യൂണിറ്റിന് കൈമാറിയിരുന്നു. സിബിഐ നെടുങ്കണ്ടം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് ക്യാമ്പ് ഓഫീസ് തുറന്നത്. രാജ്കുമാര്‍ കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥര്‍ ജാമ്യത്തിലിറങ്ങിയിരുന്നു.
നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ അഴിച്ചുപണിയും പൂര്‍ത്തിയായിരുന്നു. അഴിച്ച് പണിയുടെ ഭാഗമായി മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരയും സ്ഥലം മാറ്റിയിരുന്നു. ഇതിനിടെ ഹരിത ഫിനാന്‍സ് തട്ടിപ്പ് കേസിന്റെ ആന്വേഷണത്തിലും കാര്യമായ പുരോഗതിയില്ലെന്ന പരാതിയും ഉയര്‍ന്നു. തൂക്കുപാലം മേഖലയില്‍ നിന്നും ഹരിത ഫിനാന്‍സ് പിരിച്ചത് 20 ലക്ഷത്തില്‍ താഴെയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
കേസിന്റെ ആദ്യ ഘട്ടത്തില്‍ പോലീസ് അന്വേഷണത്തില്‍ ഒരു കോടി പിരിച്ചെന്ന കണ്ടെത്തലും നടത്തിയിരുന്നു. എന്നാല്‍ രാജ്കുമാര്‍ മരിച്ചതോടെ തട്ടിപ്പില്‍ പരാതിക്കാര്‍ രംഗത്ത് വരാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. രാജ്കുമാര്‍ കസ്റ്റഡി മരണവും, സാമ്പത്തിക തട്ടിപ്പും സിബിഐയുടെ 2 സംഘമാണ് അന്വേഷിക്കുന്നത്.
കസ്റ്റഡി മരണക്കേസും തട്ടിപ്പ് കേസും ഒന്നിച്ചാണ് സിബിഐക്കു കൈമാറിയതെങ്കിലും പോലീസുകാര്‍ പ്രതികളായ സാഹചര്യത്തില്‍ കസ്റ്റഡി മരണക്കേസിലാണ് അന്വേഷണ സംഘം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കസ്റ്റഡി മരണക്കേസില്‍ 7 പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായിരുന്നു. ഇവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. ഫിനാന്‍സ് തട്ടിപ്പിന് ഇരയായ 200 പേരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. 100 വനിത സംഘങ്ങളും, 400 സ്വകാര്യ വ്യക്തികളും തട്ടിപ്പിനിരയായെന്നാണ് പുറത്ത് വരുന്ന വിവരം. ഇക്കാര്യങ്ങള്‍ സിബിഐ പരിശോധിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: