Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Vasthu

തെക്ക് ദിക്കും നിര്‍മാണത്തിലെ പ്രാധാന്യവും

വാസ്തുവിദ്യ - 18

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 24, 2020, 04:00 am IST
in Vasthu

തെക്ക് കിഴക്ക്

അഗ്നിമൂല എന്നറിയപ്പെടുന്ന തെക്കുകിഴക്ക് ദിശയുടെ അധിപന്‍ അഗ്നിദേവനാണ്. ഊര്‍ജ സംബന്ധമായ എല്ലാ മാനുഷിക വ്യാപാരങ്ങള്‍ക്കും യോജിച്ച ഭാഗമാണിത്. എന്നാല്‍ ഈ ദിക്കിലേയ്‌ക്ക് അഭിമുഖമായുള്ള വീട് പണിയുന്നത് ശാസ്ത്രം വിലക്കുന്നുമുണ്ട്. നിര്‍മാണത്തില്‍ അടുക്കളയ്‌ക്ക് ഏറ്റവും അനുയോജ്യം ഈ ദിക്കാണ്. ക്ഷേത്രങ്ങളില്‍  

നിര്‍ബന്ധമായും തിടപ്പള്ളി സ്ഥാപിക്കേണ്ടതും ഈ ഭാഗത്താണ്. പുരയിടത്തിലും വീടുകളിലും മറ്റു നിര്‍മാണങ്ങളിലും ഈ ഭാഗത്തിന്റെ കുറവ് ധനനാശത്തിനും സ്ത്രീകളുടെ ദോഷത്തിനും ആരോഗ്യം, സന്തോഷം എന്നിവയുടെ ഹാനിക്കും കാരണമാകുന്നു എന്ന് ബൃഹത് സംഹിതാ വചനമുണ്ട്.  

അഗ്നി കോണില്‍ പ്രധാന കിടപ്പ് മുറി വരുന്നത് ഉചിതമല്ല. അതിഥികിടപ്പുമുറിയായും ആണ്‍കുട്ടികള്‍ക്കുള്ള കിടപ്പുമുറിയായും സ്വീകരിക്കാവുന്നതാണ്. എന്നാല്‍ അഗ്നി ഊര്‍ജ സംബന്ധമായ ഉപയോഗങ്ങള്‍ക്കു സ്വീകരിക്കുകയാണ് കൂടുതല്‍ ഉചിതം. കെട്ടിടങ്ങളില്‍ പൊതു അടുക്കള, കാന്റീന്‍, ട്രാന്‍സ്‌ഫോര്‍മേഴ്‌സ്, ജനറേറ്റര്‍ റൂം, ഫര്‍ണസ്സുകള്‍ എന്നിവക്ക് യോജിച്ച ഇടമാണ്. ഈ ഭാഗത്ത് കിണര്‍, കുളം, ഫിഷ് ടാങ്ക് തുടങ്ങി ജലസംബന്ധിയായവ ഗൃഹവാസികള്‍ക്ക് ആരോഗ്യപരമായി നല്ലതല്ല.  

തെക്ക്

മൃത്യുദേവനായ യമദേവന്‍ അധിപനായിട്ടുള്ളതാണ് തെക്ക് ദിക്ക്. അതിനാല്‍ ഹിന്ദു ധര്‍മ്മമനുസരിച്ച് മരണാനന്തരം ദേഹം അടക്കുന്നത്  ഈ ദിക്കിലാണ്. മറ്റു ദിശകളെക്കാള്‍ കുറഞ്ഞതും, ഉയര്‍ന്നതും, ഉയര്‍ത്തി പണിയേണ്ടതും ഈ ദിക്കാണ്. സൂര്യന്റെ ഹാനികരമായ രശ്മികള്‍ ഈ ദിക്കില്‍ നിന്നു പ്രസരണം ചെയ്യപ്പെടുന്നതിനാല്‍ സുഖകരമായ മറ്റു ദിക്കുകളെ അപേക്ഷിച്ച്  ഈ ദിക്കിലേക്കുള്ള നിര്‍മാണം അവഗണിക്കപ്പെട്ടിരുന്നു. ഇങ്ങനെയാണ് തെക്കുമുഖമായുള്ള വീടുകള്‍ നല്ലതല്ലെന്ന വിശ്വാസം സാമാന്യ ജനങ്ങള്‍ക്കിടയില്‍ വന്നു ചേര്‍ന്നത്. എന്നാലിതിന് ശാസ്ത്രീയാടിത്തറയില്ല. ഗ്രന്ഥങ്ങളില്‍ തെക്കു മുഖമുള്ള വീടുകളെ കുറിച്ചുള്ള നിര്‍ദേശങ്ങളുണ്ട്.  

തീവ്രരശ്മികളെ ആഗിരണം ചെയ്യാന്‍ പ്രാപ്തിയുള്ള വൃക്ഷങ്ങളാലും കൃത്യമായ നിര്‍മാണ അഭികല്പനയാലും ഉചിത ഗണിതക്രമങ്ങള്‍ സ്വീകരിച്ചും ഈ ദിക്കിലും ഗൃഹനിര്‍മാണമാവാം. ചതുശ്ശാല സങ്കല്പങ്ങളിലുള്ള ഗൃഹങ്ങളില്‍ തെക്കിനിക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്. തെക്കിനി വിരഹിതമായ ത്രിശാല ഗൃഹങ്ങള്‍ വര്‍ജ്യങ്ങളാകുന്നു. തെക്കോട്ടുള്ള ഗൃഹങ്ങളുടെ തള്ളലുകളും വലിച്ചിലുകളും നേര്‍രേഖയിലല്ലാത്ത നിര്‍മാണങ്ങളും, ദിശാ അലോസരങ്ങളും, വാസ്തു ഗണിതത്തിന്റെ പിഴവുകളും കൂടുതല്‍ ദോഷകരങ്ങളാണ്.  

പുരയിടത്തിന്റ തെക്കു വശം താഴ്ന്നു കിടക്കുന്നത് അശുഭകരമായി ശാസ്ത്രം കണക്കാക്കുന്നു. അത്തരം ഭൂമി മണ്ണിട്ട് നികത്തി ജലപൂരിത സമീകരണം ചെയ്ത ശേഷം നിര്‍മാണത്തിനൊരുങ്ങണം. തെക്കു വശം കൂടുതല്‍ വിസ്തൃതമെങ്കില്‍ നിര്‍മിതിക്കു ആവശ്യമായ വീഥി കല്പന പ്രകാരമുള്ള ഇടം കഴിച്ചു ബാക്കിയുള്ള ഭാഗം അതിര്‍ത്തി കെട്ടി തിരിക്കണം. ഇതിന് കുറഞ്ഞത് 96 സെ.മീ എങ്കിലും ഉയരവും നല്ലതാണ്.

തെക്കു ദിക്കില്‍ ജലസംബന്ധമായതോ, മാലിന്യം വഹിക്കുന്നതോ ആയ കുഴികളോ കിണറുകളോ കുളങ്ങളോ പാടില്ല. കേരളത്തില്‍ ഓരോ  പുരയിടത്തിന്റെയും തെക്ക് ദിക്കില്‍ പൊതുവേ കാണപ്പെടുന്ന പുളിമരത്തിന്റെ സ്വാധീനം മനസ്സിലായാല്‍ പൂര്‍വാചാര്യന്മാരുടെ ദീര്‍ഘദൃഷ്ടിയെ നാം വണങ്ങണം.

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

Tags: construction
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

Kerala

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണം മുടക്കി: ആരോപണത്തില്‍ മന്ത്രി എം.ബി. രാജേഷിനെതിരെ പരാതി നല്‍കി അനില്‍ അക്കര

Kerala

കാസര്‍ഗോഡ് ദേശീയപാത നിര്‍മ്മാണത്തിനിടെ കുടുംബത്തിന്റെ പ്രതിഷേധം

Thiruvananthapuram

വെഞ്ഞാറമൂട് മേല്‍പ്പാല നിര്‍മ്മാണം; ദിനംപ്രതി മാറുന്ന ട്രാഫിക് പരിഷ്‌കരണത്തില്‍ ചുറ്റിത്തിരിഞ്ഞ് വലഞ്ഞ് ജനം, ആമ്പുലന്‍സുകള്‍ക്കും രക്ഷയില്ല

Kerala

കേരളത്തിന്റെ സ്വപ്‌ന പദ്ധതി; വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണം അടുത്തമാസം മുതൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.