തിരുവനന്തപുരം: താലിബാന് അനുഭാവിയായ തിരക്കഥാകൃത്ത് എഴുതുന്ന ‘വാരിയംകുന്നന്’ സിനിമ ചരിത്രത്തോട് നീതിപുലര്‍ത്തണമെന്ന് ബിജെപി. കേരളീയ സമൂഹത്തില്‍ വലിയ സ്വാധീനമുണ്ടാക്കിയ സംഭവമാകുമ്പോള്‍ ചിത്രം പൂര്‍ണമായും അതിനോട് നീതി പാലിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് ആവശ്യപ്പെട്ടു.
‘വാരിയംകുന്നന്’ സിനിമയുടെ തിരക്കഥാകൃത്ത് എസ്ഡിപിഐ പ്രവര്‍ത്തകനും താലിബാന് ആരാധകനുമായ മലപ്പുറം സ്വദേശി റമീസ് മുഹമ്മദാണ്. വാരിയംകുന്നന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റമീസിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ എല്ലാം പുറത്തുവന്നിരുന്നു. ഇതില്‍ അധികവും ഭീകരവാദവും സ്ത്രീവിരുദ്ധതയും പ്രോത്സാഹിപ്പിക്കുന്നതുമായിരുന്നു. ക്രിസ്ത്യന്‍ സമൂഹത്തെയും ജൂതന്മാരെയും കൊന്നൊടുക്കിയ താലിബാന് ഭീകരസംഘടനയെ വരെ ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെള്ളപൂശി എടുക്കുന്നുണ്ട്.
അഫ്ഗാനില്‍ നീതിയുടെ ശബ്ദം ഉയര്‍ന്നു… ആ വിദ്യാര്‍ത്ഥികളെ നോക്കി ജനക്കൂട്ടം വിളിച്ചു… ”താലിബാന്”!
പിന്നീട് ഒരിക്കലും താലിബാന് ആയുധം താഴെ വെക്കേണ്ടി വന്നിട്ടില്ല.. താഴെ വെയ്ക്കാന്‍ യുദ്ധ പ്രഭുക്കള്‍ സമ്മതിച്ചിട്ടില്ലന്നുള്ള ന്യായീകരണമാണ് ഇദേഹം ഭീകരസംഘടനയെ വെളുപ്പിച്ചെടുക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. ഇസ്ലാമിക ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന റമീസിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ഒരു പോലെ കൊന്നൊടുക്കിയ മതതീവ്രവാദിയായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വെളുപ്പിച്ചെടുക്കാന്‍ മതതീവ്രവാദ സംഘടനകള്‍ തന്നെയാണ് രംഗത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: