തിരുവനന്തപുരം: പൃഥിരാജിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നന് എന്ന ചിത്രം സംബന്ധിച്ച പ്രഖ്യാപനമുണ്ടായത് കഴിഞ്ഞ ദിവസമാണ്. ചിത്രം സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത് മുതല്‍ വിവാദവും ആളിക്കത്തുകയാണ്. എന്നാല്‍, ഇപ്പോള്‍ ചിത്രത്തിന്റെ തിരക്കഥാകൃത്ത് റമീസ് മുഹമ്മദ് എന്ന യുവാവ് സോഷ്യല്‍മീഡിയയില്‍ അടക്കം സ്വീകരിക്കുന്ന തീവ്ര ഇസ്ലാമിക നിലപാടുകളാണ് ചര്‍ച്ചവിഷയം. ഇസ്ലാം ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സിനിമയെ ആയുധമാക്കണമെന്ന് നിര്‍ദേശിച്ച അതേവ്യക്തി തന്നെയാണ് ഇപ്പോള്‍ മാപ്പിള ലഹളയ്ക്കു ചുക്കാന്‍ പിടിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരിലുള്ള ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
ഫേസ്ബുക്കിലെ ഒരു കമന്റില്‍ റമീസ് വ്യക്തമാക്കിയത് ഇങ്ങനെ- ലയണ്‍ ഓഫ് ഡിസേര്‍ട്ട്, ദ മെസേജ് തുടങ്ങിയ നല്ലചിത്രങ്ങള്‍ ഇനിയും വരണം. മലയാളത്തിലും ഇത്തരം ചിത്രങ്ങള്‍ ഉണ്ടാകണം. സിനിമ ഇക്കാലത്തെ ശക്തമായ മാധ്യമമാണ്. സിനിമയിലൂടെ ഇസ്ലാമിക ആശയങ്ങള്‍ പ്രചരിപ്പിക്കണം. ആദാമിന്റെ മകന് അബു, ബോംബെ മാര്‍ച്ച് 12 എന്നീ ചിത്രങ്ങള്‍ ഒരു നല്ല തുടക്കമാണ്. സിനിമ ഹറാമാണെന്ന് പറയാതെ ഇത്തരം ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കണം.
അതേസമയം, 2015ല്‍ ബദറില്‍ തീവ്രവാദി ആക്രമണം; 70 ഖുറൈഷി സൈനികര്‍ കൊലപ്പെട്ടു എന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് റമീസിനു കടപ്പാട് നല്കി ഷെയര്‍ ചെയ്തത് ഐഎസില്‍ ചേര്‍ന്ന് മലയാളി തീവ്രവാദി. 2016ല്‍ ഐഎസില്‍ ചേര്‍ന്ന് ഷാജഹാന് വി.കെയാണ് റമീസിന്റെ കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തേജസ് ദിനപത്രത്തിന്റെ ജീവനക്കാരനായിരുന്ന ഷാജഹാന് ഐഎസില്‍ ചേര്‍ന്ന സംഭവം എന്‍ഐഎയും സ്ഥിരീകരിച്ചിരുന്നു. ഇത്തരത്തില്‍ തീവ്രഇസ്ലാമിക നിലപാടുകള്‍ സ്വീകരിക്കുന്നവരുമായും ഇത്തരം നിലപാട് ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പുകളുമായും അടുത്ത ബന്ധമാണ് റമീസിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: