വെഞ്ഞാറമൂട്: അയല്‍വാസിയുടെ വെട്ടേറ്റ് യുവാവിന് പരിക്കേറ്റ സംഭവത്തില്‍ പോലീസ് കേസെടുത്തു. വാമനപുരം ആനാകുടി തടത്തരികത്ത് വീട്ടില്‍ രാജീവ് (35)നാണ് വെട്ടേറ്റത്. സംഭവത്തില്‍ ഇയാളുടെ അയല്‍വാസി ഷിജുവിനെതിരെ വെഞ്ഞാറമൂട് പോലീസ് വധശ്രമത്തിന് കേസെടുതെങ്കിലും പ്രതിയെ ഇതുവരെ പിടികൂടാനായില്ല.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 നാണ് കേസിനാസ്പദമായ സംഭവം. രാജീവും ഷിജുവും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ഷിജു കൈയ്യില്‍ കരുതിയ വെട്ടുകത്തികൊണ്ട് രാജീവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. സാരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് വാമനപുരം കുടുംബാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: