കല്‍പ്പറ്റ: വയനാട്ടിലെ അധ്വാനിക്കുന്ന കര്‍ഷകര്‍ക്ക് ഏറ്റവും വലിയ ഭീഷണിയായ വന്യമൃഗാക്രമണങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കുവാന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാനും എന്‍ഡിഎ ദേശീയ സമിതി അംഗവും, മുന്‍ കേന്ദ്രമന്ത്രിയുമായ പി.സി തോമസ്. ഇതുസംബന്ധിച്ച് അടിയന്തരമായി കേരള സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് സംസ്ഥാന മുഖ്യമന്ത്രിയോട് പി.സി തോമസ് അഭ്യര്‍ത്ഥിച്ചു.
നഷ്ടം വന്നിട്ടുള്ള കര്‍ഷകര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കണം എന്നാവശ്യപ്പെട്ടുകൊണ്ട് കേരള ഹൈക്കോടതിയില്‍ താന്‍ കൊടുത്ത പൊതുതാല്പര്യഹര്ജി കര്‍ഷകര്‍ക്ക് അനുകൂലമായി വിധിയായിട്ട് വര്‍ഷങ്ങള്‍ 4 കഴിഞ്ഞെങ്കിലും സര്‍ക്കാര്‍ അതനുസരിച്ച് നഷ്ടപരിഹാരം കൊടുക്കുന്നില്ല എന്നും തോമസ് ആരോപിച്ചു.വയനാട് ഇടുക്കി ജില്ലകള്‍ ഉള്‍പ്പെടെ കേരളത്തിന്റെ മുഴുവന്‍ കിഴക്കന്‍ പ്രദേശങ്ങളിലും ഉള്ള ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രധാനമന്ത്രിയ്ക്കും കേരള മുഖ്യമന്ത്രിക്കും താന്‍ കത്തുകള്‍ അയച്ചിട്ടുണ്ട് എന്ന് തോമസ് അറിയിച്ചു.
ഈ മേഖലയിലുള്ള കര്‍ഷകരുടെ വിയര്‍പ്പിന്റെ ഫലം രാജ്യം അനുഭവിക്കുമ്പോള്‍ അതിനുവേണ്ടി ചോരയും നീരും ഒഴുക്കി പണിയെടുക്കുന്ന കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ആജീവനാന്ത ദുരന്തത്തില്‍ ആണ് എന്ന് അറിയിച്ചിട്ടുണ്ട്. തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: