കളിയിക്കാവിള: കന്യാകുമാരി ജില്ലയിലുള്ള കടലോരപ്രദേശമായ തുത്തൂരിൽ ഒരു പാതിരി ഉൾപ്പെടെ പത്തുപേർക്ക് കോറോണ സ്ഥിരീകരിച്ചു. ഇവരെ നാഗർകോവിൽ ആശാരിപള്ളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് 38 വയസ്സുള്ള ഒരു സ്ത്രീക്കും സ്രവപരിശോധനയിൽ കോറോണ സ്ഥിരീകരിച്ചതോടെ വൈകിട്ടോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
നാഗർകോവിലുള്ള സ്വകാര്യ കോളേജിൽ പഠിച്ചിരുന്ന തുത്തൂർ സ്വദേശിയായ വിദ്യാർഥിക്കാണ് കഴിഞ്ഞ 17 ന് പോസിറ്റീവ് ആയത്. തുടർന്ന് കുടുംബത്തിലെ നാലുപേർക്കും പോസിറ്റീവ് ആയിരുന്നു. സമീപത്തെ തുത്തൂരിലുള്ള ചർച്ചിലെ പാതിരിക്കും സ്ഥിരീകരിച്ചതോടെ തുത്തൂർ ചർച്ചിന്റെ കീഴിലുള്ള ഇടവക പ്രവർത്തകരുടെയും സ്രവം പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.
ചിന്നത്തുറെ, ഇരയിമൻതുറെ, പുത്തൂറെ, പുത്തൻതുറെ എന്നീ സ്ഥലങ്ങളിൽ തുത്തൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കിടനാശിനി തളിപ്പിച്ചു. തുത്തൂർ, നിദ്ര വിള, കാഞ്ചാംപുറം, നടയ്‌ക്കാവ് എന്നീ ചന്തകളുടെ പ്രവർത്തനവും കഴിഞ്ഞ ദിവസത്തോടെ നിർത്തിവച്ചിരിക്കുന്നു. തുത്തൂരിലുള്ള റോഡുകൾ പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു അടപ്പിച്ചു. കന്യാകുമാരി എസ്പി വൈകിട്ടോടെ സ്ഥലം സന്ദർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: