വര്‍ക്കല: വര്‍ക്കല നഗരത്തില്‍ പാര്‍ക്കിംഗ് മേഖല വേണമെന്ന ആവശ്യം പരിഗണിക്കുന്നില്ലെന്ന് പരാതി. വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെയെത്തുന്ന ജനങ്ങള്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാന്‍ മതിയായ സ്ഥലസൗകര്യം ഇല്ലാത്തതിനാല്‍ റോഡിന്റെ പാര്‍ശ്വഭാഗങ്ങളിലും നടപ്പാതകളിലുമാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്.
തിരക്കുള്ള സമയങ്ങളില്‍ നഗരത്തിലൂടെ വാഹനങ്ങള്‍ക്ക് കടന്നുപോകാനും കഴിയുന്നില്ല. തിരക്കിനിടയില്‍ കാല്‍നടയാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടുകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഒട്ടുമിക്ക സ്ഥാപനങ്ങള്‍ക്കും മതിയായ പാര്‍ക്കിംഗ് സൗകര്യങ്ങളില്ല. ഇതു നിമിത്തം പലരും റോഡിന്റെ വശങ്ങളില് പാര്‍ക്ക് ചെയ്യുന്നത് അപകടങ്ങള്‍ക്കു കാരണമാകാറുണ്ട്. പോലീസിന്റെ പരിശോധനാസമയത്ത് പെറ്റി വാങ്ങികൂട്ടുന്നവര്‍ നിരവധിയാണ്. പാര്‍ക്കിംഗ് സൗകര്യം ഒരുക്കുന്നതിന് നഗരസഭ യോഗം വിളിച്ചുചേര്‍ക്കണമെന്ന് ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് അജൂലാല്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: