തൃശൂര്‍: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ധനലക്ഷ്മി ബാങ്ക് 65.78 കോടി രൂപയുടെ റെക്കോഡ് ലാഭം രേഖപ്പെടുത്തി. 1927 ല്‍ പ്രവര്‍ത്തനമാരംഭിച്ച ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ലാഭം ആണ് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ നേടിയത്. 2018-19 സാമ്പത്തികവര്‍ഷത്തില്‍ 11.67 കോടി രൂപയുടെ അറ്റാദായമാണ് ബാങ്ക് രേഖപ്പെടുത്തിയിരുന്നത്. ബാങ്കിന്റെ പ്രവര്‍ത്തനലാഭം 94.93 കോടി രൂപയില്‍ നിന്ന് 161.97 കോടി രൂപയിലേക്ക് ഉയര്‍ന്നു. മൊത്തം ബിസിനസ് 2.69 ശതമാനം വളര്‍ച്ച കൈവരിച്ച് 17,703 കോടി രൂപയില്‍ എത്തി. തൊട്ടുമുന്‍പുള്ള സാമ്പത്തിക വര്‍ഷാന്ത്യത്തില്‍ ബിസിനസ് 17,239 കോടി രൂപയായിരുന്നു.
2019-20 സാമ്പത്തിക വര്‍ഷത്തില്‍ 2.84 ശതമാനത്തിന്റെ നിക്ഷേപ വളര്‍ച്ചയും 2.45 ശതമാനത്തിന്റെ വായ്പ്പാ വളര്‍ച്ചയും ബാങ്ക് കരസ്ഥമാക്കി. വ്യക്തിഗതനിക്ഷേപങ്ങള് 6.65 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ആസ്തിയില്മേലുള്ള വരുമാനം 0.10 ശതമാനത്തില്‍ നിന്ന് 0.55 ശതമാനത്തിലേക്ക് ഉയര്‍ന്നു. പ്രതി ഓഹരി വരുമാനം 0.46 ശതമാനത്തില്‍ നിന്ന് ഉയര്‍ന്ന് 2.60 ശതമാനത്തിലേക്ക് എത്തി. മാര്‍ച്ച് 31, 2020 ല്‍ ബാങ്കിന്റെ ഓഹരിയുടെ ബുക്ക് വാല്യൂ 32.68 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: