പാലക്കാട്: അതിര്‍ത്തിയില്‍ രാജ്യ സുരക്ഷയ്ക്കായി പോരാടുന്ന ജവാന്മാരോടൊപ്പം തോളോട്തോള്‍ ചേര്‍ന്ന് ശത്രുവിനെതിരെ പോരാടാന്‍ ഈ രാജ്യത്തെ കര്‍ഷക സമൂഹം തയാറാണെന്ന് ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഇ. നാരായണന്‍കുട്ടി. മുമ്പത്തെ യുദ്ധങ്ങളിലെല്ലാം ജവാന്മാര്ക്ക് വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച പാരമ്പര്യമാണ് ഭാരതത്തിലെ കര്‍ഷകരുടേത്. ആ പ്രവര്‍ത്തന ഫലമായാണ് ഇന്നും ഭാരതത്തിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ മുഴങ്ങുന്ന ജയ് ജവാന് ജയ് കിസാന്‍ മുദ്രാവാക്യം. ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ച ഭാരതീയ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വീരമൃത്യു വരിച്ച ജവാന്മാരുടെ ഛായാചിത്രങ്ങളില്‍ കിസാന്‍ സംഘ് സംസ്ഥാന കാര്യാലയമായ കര്‍ഷക ഭവനില്‍ സംസ്ഥാന സമിതി അംഗങ്ങള്‍ പഷ്പാര്‍ച്ചന നടത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രസിഡന്റ് ശശിഭൂഷണ മേനോന്റെ അധ്യക്ഷതയില്‍ കൂടിയ ശ്രദ്ധാഞ്ജലി കാര്യക്രമത്തില്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഇ. നാരായണന്‍കുട്ടി, സംസ്ഥാന സംഘടന സെക്രട്ടറി സി.എച്ച്. രമേശ്, പ്രചാര്‍ പ്രമുഖ് അഡ്വ. രതീഷ് ഗോപാലന്, സംസ്ഥാന സമിതി അംഗം പള്ളിക്കണ്ടത്ത് സോജി, പാലക്കാട് ജില്ലാ സമിതി അംഗം പ്രമോദ് കുന്നത്തൂര്‍മേട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: