കാക്കനാട് (കൊച്ചി): ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിട്ട് ഇത്ര ദിവസം കഴിഞ്ഞിട്ടും പാഠപുസ്തക അച്ചടിയും താറുമാറായി. കേരള ബുക്സ് ആന്ഡ്് പബ്ലിക്കേഷന്‍ സൊസൈറ്റിയിലാണ് (കെബിപിഎസ്) സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ആവശ്യമായ പാഠപുസ്തകങ്ങള്‍ അച്ചടിച്ചു വിതരണം ചെയ്യുന്നത്. ഒന്നാം വാല്യത്തില്‍ ആകെ അച്ചടിക്കേണ്ട 30,97,200 പുസ്തകങ്ങളില്‍ 25,55,000ത്തിന്റെ അച്ചടി പൂര്‍ത്തിയായി. അഞ്ചു ലക്ഷം പുസ്തകങ്ങളാണ് ഇനി അച്ചടിക്കാനുള്ളത്. എട്ട്, ഒമ്പത്, 10 ക്ലാസുകുളിലേക്കുള്ള പുസ്തകങ്ങളുടെ പ്രിന്റിങ് പൂര്‍ത്തീകരിച്ചിട്ടില്ല. കാസര്‍കോട്, കണ്ണൂര്‍, പത്തനംതിട്ട തുടങ്ങിയ ജില്ലകളില്‍ പേരിനു പോലും ഹബ് വഴി പുസ്തകമെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.
എറണാകുളം, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മാത്രമാണ് പാഠപുസ്തക വിതരണം ഭാഗികമായി നടന്നിട്ടുള്ളത്. പുസ്തകം ഡിപ്പോയില്‍ എത്തിക്കുന്നത് കുടുംബശ്രീ വഴിയാണ്. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലേക്കാണ് എത്തിക്കുക. ഇത്തവണയും കെബിപിഎസ് നേരിട്ടാണ് പുസ്തക വിതരണം. 3,293 സ്കൂള്‍ സൊസൈറ്റികളിലേക്കാണ് പുസ്തകം എത്തിക്കേണ്ടത്. അണ് എയ്ഡഡ് സ്കൂളുകളിലെ ഒന്നാം വാല്യം 2.9 കോടിയും രണ്ടാം വാല്യം 2.41 കോടിയും മൂന്നാം വാല്യം 76 ലക്ഷവും ഉള്‍പ്പെടെ 6.07 കോടി പാഠപുസ്തകങ്ങളാണ് അച്ചടിയും വിതരണവുമായി കെബിപിഎസിനെ ഏല്‍പ്പിച്ചിട്ടുള്ളത്. കെബിപിഎസില്‍ മൂന്നു ഷിഫ്റ്റുകളില്‍ അച്ചടി പുരോഗമിക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: