അറക്കുളം: പഞ്ചായത്ത് പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കാനായി സ്ഥാപിച്ച ബൂത്തില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു. പഞ്ചായത്ത് പ്ലാസ്റ്റിക് പരമാവധി ഒഴുവാക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്തില്‍ പലയിടങ്ങളിലും ബൂത്തുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
എന്നാല്‍ ഇത്തരം ബൂത്തുകളില്‍ മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞയാഴ്ച മൂലമറ്റം ബസ് സ്റ്റാന്‍ഡിലെ ബൂത്തില്‍ 2 ചാക്ക് മാലിന്യം ഇത്തരത്തില്‍ തള്ളിയിരുന്നു. വ്യാപാരികളുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നു മാലിന്യം നിക്ഷേപിച്ചയാള്‍ തന്നെ ഇവിടെ നിന്നു മാറ്റി.
അശോക കവലയില്‍ ഇത്തരത്തില്‍ മാലിന്യം തളളിയയാളെ 2 മാസം മുന്‍പ് പിടികൂടി പിഴയടപ്പിച്ച് മാലിന്യം നീക്കം ചെയ്യിച്ചിരുന്നു. ഇതോടെ മാലിന്യ നിക്ഷേപം താല്‍കാലികമായി നിലച്ചെങ്കിലും വീണ്ടും ബൂത്തുകളില്‍ മാലിന്യം നിക്ഷേപിക്കുന്നത് പതിവായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: