Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വൈറസ് ബാധിതരുടെ കണക്കില്‍ കൃത്യതയില്ലാതെ തമിഴ്‌നാട്; പുതുവഴികള്‍ തേടി ദല്‍ഹി; വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ പാടുപെട്ട് മഹാരാഷ്‌ട്ര

ഗുജറാത്തിലും വൈറസ് വ്യാപനം ശക്തമാകുന്നു. 580 പേര്‍ക്കാണ് പുതുതായി വൈറസ് ബാധയേറ്റത്. ആകെ ബാധിതര്‍ 27,260. മരണം 1,663. 6248 പേരാണ് ചികിത്സയിലുള്ളത്. 19,349 പേര്‍ രോഗമുക്തരായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2020, 10:51 am IST
in India

ചെന്നൈ: തമിഴ്‌നാട്ടില്‍ വൈറസ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ ബാധിതരുടെ എണ്ണത്തില്‍ അവ്യക്തത തുടരുന്നു. സംസ്ഥാനത്തിന്റെ കണക്കുകളും വിവിധ ജില്ലകളുടെ കണക്കുകളും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ജൂണ്‍ 17ന് തമിഴ്‌നാട്ടിലെ കൂടല്ലൂരില്‍ 61 പേര്‍ വൈറസ് ബാധിതരായെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ അന്നത്തെ കണക്കുകള്‍ പ്രകാരം ഇത് 77 ആണ്. 18ന് 13 പേര്‍ക്ക് പോസിറ്റീവായപ്പോള്‍ 17 എന്നാണ് സംസ്ഥാനത്തിന്റെ കണക്ക്.

ഇതുപോലെ ജൂണ്‍ 16ന് കോയമ്പത്തൂരില്‍ 15 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സംസ്ഥാനത്തിന്റെ കണക്ക് പ്രകാരം രണ്ട് പേരാണ് വൈറസ് ബാധിതരായത്. അടുത്ത ദിവസം 31 പേര്‍ രോഗികളായപ്പോഴും സംസ്ഥാനത്തിന്റെ കണക്കില്‍ രണ്ട് പേര്‍. മറ്റു ജില്ലകളിലെയും അവസ്ഥ ഏതാണ്ട് ഇതു തന്നെ.  

ജൂണ്‍ 19ന് 94 പേര്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സംസ്ഥാനം പുറത്തുവിട്ടത് 58 പേര്‍ രോഗികളായി എന്നാണ്. എന്നാല്‍, വൈറസ് ബാധിതരാരും കണക്കില്‍ നിന്ന് പുറത്ത് പോയിട്ടില്ലെന്നും എല്ലാവരും സംസ്ഥാനത്തിന്റെ കണക്കില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. ഒരു ദിവസം എന്തെങ്കിലും കാരണവശാല്‍ പട്ടികയിലുള്‍പ്പെടുത്താതെ പോയവരെ അടുത്ത ദിവസം കണക്കില്‍പ്പെടുത്തുമെന്നും അവര്‍ അറിയിച്ചു. എന്നാല്‍, കണക്കില്‍ കൃത്യതയില്ലെന്നാണ് പല കോണില്‍ നിന്നുമുള്ള ആരോപണം.

കഴിഞ്ഞ ദിവസം മാത്രം 2,532 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ രോഗം ബാധിച്ചത്. 53 പേര്‍ മരിച്ചു. ചെന്നൈയില്‍ മാത്രം 1,493 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ ബാധിതര്‍ 59,377. മരണം 757. 25,686 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 32,754 പേര്‍ രോഗമുക്തരായി.

ദല്‍ഹിയില്‍ പ്രതിരോധത്തിന്  പുതിയ വഴികള്‍

സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ വൈറസ് പ്രതിരോധത്തിന് പുതിയ വഴികളുമായി ദല്‍ഹി. വൈറസ് ബാധിതരായി വീട്ടില്‍ ഐസൊലേഷനിലുള്ളവര്‍ക്ക് രക്തത്തിലെ ഓക്‌സിജന്റെ അളവ് അറിയാനുള്ള പള്‍സ് ഓക്‌സിമീറ്റര്‍ എത്തിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അറിയിച്ചു.

ഓക്‌സിജന്റെ അളവില്‍ കുറവ് കണ്ടാല്‍ ഉടന്‍ തന്നെ ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ വിളിക്കണം. ഇത്തരത്തില്‍ ചികിത്സ ലഭ്യമാക്കാനായി പ്രത്യേക ആരോഗ്യപ്രവര്‍ത്തക സംഘത്തെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.  

കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ 23,000ത്തോളം പേര്‍ക്കാണ് ദല്‍ഹിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 900 പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ബാക്കിയെല്ലാവരും വീടുകളില്‍ ഐസൊലേഷനിലാണ്. ദല്‍ഹിയിലെ വൈറസ് വ്യാപനം എത്രമാത്രമെന്ന് അറിയാനായി ജൂണ്‍ 27നും ജൂലൈ 10നുമിടയില്‍ സര്‍വേ നടത്തും. 19,20,000 സാമ്പിളുകളായിരിക്കും ഇതിന് വേണ്ടി ശേഖരിക്കുകയെന്നും കേന്ദ്രം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ മൂവായിരത്തിലധികം പേര്‍ക്കാണ് ദല്‍ഹിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ദല്‍ഹി വൈറസ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാമതായി. ആകെ ബാധിതര്‍ 59,746. മരണം 2,175. 33,013 പേര്‍ക്ക് രോഗം മുക്തമായി. നിലവില്‍ ചികിത്സയിലുള്ളത് 24,58 പേര്‍.  

മഹാരാഷ്‌ട്രയില്‍ വൈറസ്  ബാധിതര്‍ കൂടുന്നു

രാജ്യത്തേറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്‌ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 3,870 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ ബാധിതര്‍ 1,32,075. 186 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ആകെ മരണം 6,170.

ഇതിനിടെ, മുംബൈയില്‍ വൈറസ് ബാധിതരായ 1000 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ഇവര്‍ ആശുപത്രിയില്‍ അഡ്മിറ്റായിട്ടില്ല. മരിച്ചിട്ടുമില്ല. ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും മുംബൈ കോര്‍പ്പറേഷന്‍ അറിയിച്ചു. വിവിധ വാര്‍ഡുകളിലെ കണക്കുകള്‍ പരിശോധിച്ചപ്പോഴാണ്  ഇത്രയും പേരെ കാണാനില്ലെന്ന് വ്യക്തമായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുംബൈയില്‍ നാപ്പിയാനിലെ മലബാര്‍ ഹില്‍ ബില്‍ഡിങ് അടച്ചു. ഇവിടത്തെ 21 ജിവനക്കാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണിത്. പൂനെയില്‍ 160 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ ബാധിതര്‍ 15,842. സംസ്ഥാനത്ത് 60,161 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 65,744 പേര്‍ രോഗമുക്തി നേടി.  

ഗുജറാത്തിലും വൈറസ് വ്യാപനം ശക്തമാകുന്നു. 580 പേര്‍ക്കാണ് പുതുതായി വൈറസ് ബാധയേറ്റത്. ആകെ ബാധിതര്‍ 27,260. മരണം 1,663. 6248 പേരാണ് ചികിത്സയിലുള്ളത്. 19,349 പേര്‍ രോഗമുക്തരായി.

Tags: indiacovidലോക്ഡൗണ്‍Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

Kerala

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

India

ഭാരതം യുദ്ധത്തിന്റെ ഭാഗത്തല്ല; രാമായണം ലോകത്തിന് പകര്‍ന്നത് ആദര്‍ശശുദ്ധിയുടെയും ആചരണശുദ്ധിയുടെയും പാഠങ്ങൾ: ദത്താത്രേയ ഹൊസബാളെ

India

എസ്-400, എസ് യു-30 എയ്‌റോ എഞ്ചിനുകൾ ഉൾപ്പെടെ 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാറുകൾക്ക് അംഗീകാരം

India

ഇന്ത്യയിൽ ഇന്ധന പ്രതിസന്ധിയില്ല; “ഷോർട്ടേജ്” എന്നത് ചിലരുടെ വ്യാജപ്രചരണം, കൃത്രിമക്ഷാമം സൃഷ്ടിച്ചാൽ കർശന നടപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.