ചേര്‍ത്തല: വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അയല്‍വാസികളായ സഹോദരങ്ങളുടെ അടിയേറ്റ് വയോധികന് മരിച്ചു. ചേര്‍ത്തല തെക്ക് പഞ്ചയാത്ത് ഏഴാം വാര്‍ഡ് ആലുങ്കല്‍ മറ്റത്തില്‍ മണിയന്(78)ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. സമീപവാസികളായ കിഴക്കേ ആലുങ്കല്‍ നികര്‍ത്ത് സുന്ദരേശ്വരറാവു(40), സഹോദരന് ശ്രീധരറാവു(30) എന്നിവരെ അര്‍ത്തുങ്കല്‍ പോലീസ് അറസ്റ്റു ചെയ്തു.
അയല്‍വാസികളായ ഇവര്‍ തമ്മില്‍ കാലങ്ങളായി വഴിതര്‍ക്കം നിലനിന്നിരുന്നു. അര്‍ത്തുങ്കല്‍ പോലീസ് ഇടപെട്ട് ചര്‍ച്ചകളിലൂടെ മണിയന്റെ പുരയിടത്തിന്റെ അരികിലൂടെ ഇവര്‍ക്കായി സഞ്ചരിക്കാന്‍ വഴിയും ഒരുക്കിയിരുന്നു.
തിങ്കളാഴ്ച രാവിലെ വീടിന് മുറ്റത്തുകൂടി ഇരുവരും ബൈക്കില്‍ സഞ്ചരിച്ചതോടെ മണിയന് തടയാനെത്തി. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. കുഴഞ്ഞു വീണ മണിയനെ സമീപവാസികള്‍ ഗവ.താലൂക്ക് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോലീസ് സര്‍ജന്റെ സാന്നിദ്ധ്യത്തില്‍ പോസ്റ്റമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
മണിയന് കര്‍ഷക തൊഴിലാളിയാണ്. പ്രതികളെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്ത ശേഷം കോടതിയില്‍ ഹാജരാക്കും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത ലഭിക്കുകയുള്ളയെന്ന് അര്‍ത്തുങ്കല്‍ പോലീസ് ഇന്‍സ്പെക്ടര്‍ എ. അല്‍ജബര്‍ പറഞ്ഞു. പരേതയായ ജാനകിയാണ് മണിയന്റെ ഭാര്യ. മകള്‍.ബിന്ദു. മരുമകന്:ബിജു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: