Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ സഫലമായ ബലിദാനം

ദേശീയതയ്‌ക്കു വേണ്ടി ജീവന്‍ ഹോമിച്ച ശ്യാമപ്രസാദ് മുഖര്‍ജിയുടെ 67-ാം ബലിദാന ദിനമാണ് ഇന്ന്. കശ്മീരിന്റെ പ്രത്യേക പദവിക്കെതിരെ ശബ്ദമുയര്‍ത്തിയ അദ്ദേഹത്തിന്റെ ബലിദാനത്തിന് ഇന്ന് ഏറെ പ്രസക്തിയുണ്ട്

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Jun 23, 2020, 03:00 am IST
in Article

ഇന്ത്യകണ്ട ഏറ്റവും പ്രഗത്ഭനും ബുദ്ധിശാലിയും ദേശഭക്തനുമായ രാഷ്‌ട്രീയ നേതാവായിരുന്നു ഡോ. ശ്യാമപ്രസാദ് മുഖര്‍ജി, 33-ാം വയസ്സില്‍ കല്‍ക്കത്ത സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലര്‍ പദവിയിലെത്തിയ മുഖര്‍ജി, ബംഗാള്‍ ലജിസ്ലേറ്റീവ് കൗണ്‍സിലില്‍ മത്സരിച്ചതോടെയാണ് രാഷ്‌ട്രീയ ജീവിതം തുടങ്ങിയത്. അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം തെളിയിക്കപ്പെട്ടതിനെത്തുടര്‍ന്ന് നെഹ്‌റു മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായി നിയോഗിക്കപ്പെട്ടു. ജമ്മു-കശ്മീര്‍ വിഷയത്തില്‍ പ്രധാനന്ത്രിയുടെ കള്ളക്കളിയില്‍ പ്രതിഷേധിച്ച് മന്ത്രിസ്ഥാനം രാജിവച്ച് പുറത്തിറങ്ങി. തുടര്‍ന്നാണ് 1951 ഒക്‌ടോബര്‍ 21ന് ഭാരതീയ ജനസംഘത്തിന് രൂപം നല്‍കിയത്.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പില്‍ ജനസംഘത്തിന് ഒരു വയസ്സു പോലും തികയും മുമ്പ് പാര്‍ലമെന്റില്‍ പ്രാതിനിധ്യം ഉറപ്പിക്കാന്‍ സാധിച്ചു. അതിനുശേഷമാണ് കേന്ദ്രമന്ത്രിസഭയില്‍ നിന്നും തന്റെ രാജിക്ക് കാരണമായ 370-ാം വകുപ്പിനെതിരായുള്ള പ്രക്ഷോഭം ആരംഭിക്കുന്നത്. ജമ്മു-കശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യഘടമാണെന്ന് പാര്‍ലമെന്റിനകത്തും പുറത്തും പ്രധാനമന്ത്രി ആവര്‍ത്തിക്കുമ്പോഴും അവിടെ വേറിട്ട ഭരണമായിരുന്നു. ആ സംസ്ഥാനത്ത് മുഖ്യമന്ത്രിക്ക് പകരം പ്രധാനമന്ത്രി! പ്രത്യേക പതാക, പ്രത്യക ഭരണഘടന. ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കാനുള്ള പോരാട്ടത്തിന് 1953 ജൂണ്‍ 11 നാണ് തുടക്കം കുറിച്ചത്. ജമ്മു പ്രജാപരിഷത്ത് എന്ന് പ്രാദേശിക പാര്‍ട്ടി മുഖര്‍ജിയുടെ സമരത്തിന് ഒപ്പം ചേര്‍ന്നു. ഇതര സംസ്ഥാനത്തുള്ളവര്‍ക്ക് ജമ്മു-കശ്മീരില്‍ പ്രവേശിക്കാന്‍ അന്ന് പാസ് ആവശ്യമായിരുന്നു. പാസില്ലാതെ സമരം നയിച്ച് മുന്നേറിയ മുഖര്‍ജിയേയും രണ്ട് സഹപ്രവര്‍ത്തകരേയും ഷെയ്‌ക്ക് അബ്ദുള്ളയുടെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു.  

ആദ്യം ശ്രീനഗറിലെ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. പിന്നീട് അവരെ നഗരത്തിന് പുറത്തുള്ള ഒരു കളപ്പുരയിലേയ്‌ക്കു മാറ്റി. ജൂണ്‍ 19 നും 20 നും ഇടയ്‌ക്കുള്ള ദിവസം രാത്രിയില്‍ മുഖര്‍ജിയുടെ ആരോഗ്യം ക്ഷയിച്ചു. നടുവേദന അനുഭവപ്പെട്ട അദ്ദേഹത്തിന്റെ ശരീര താപനില ഉയരുകയും ചെയ്തു. 1937 ലും 1944 ലും അദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നുവെന്നു കരുതപ്പെടുന്ന ശ്വാസകോശാവരണ വരള്‍ച്ചയാണെന്ന് പരിശോധനയില്‍ കണ്ടെത്തിയതായാണ് പുറം ലോകത്തെ അറിയിച്ചത്. ഡോക്ടര്‍ അലി മുഹമ്മദ് അദ്ദേഹത്തിന് സ്‌ട്രെപ്‌റ്റോമൈസിന്‍ കുത്തിവയ്‌പ്പും പൊടിമരുന്നുകളും നിര്‍ദ്ദേശിച്ചുവെങ്കിലും സ്‌ട്രെപ്റ്റോമൈസിന്‍ തന്റെ ശരീരവ്യവസ്ഥയ്‌ക്ക് അനുയോജ്യമല്ലെന്ന് കുടുംബ വൈദ്യന്‍ പറഞ്ഞതായി മുഖര്‍ജി ഡോ. അലിമുഹമ്മദിനെ അറിയിച്ചു. അതേസമയം, മരുന്നിനെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തുവന്നിട്ടുള്ളതിനാല്‍ സുഖം പ്രാപിക്കുമെന്ന് ഡോക്ടര്‍ അദ്ദേഹത്തിന് ഉറപ്പ് നല്‍കിയതായും പറയപ്പെടുന്നു. ജൂണ്‍ 22-ന്, അദ്ദേഹത്തിന് ഹൃദയവേദന അനുഭവപ്പെട്ടു, വിയര്‍ക്കാന്‍ തുടങ്ങുകയും തളര്‍ന്നുപോകുന്നതായി അനുഭവപ്പെടുകയും ചെയ്തു. പിന്നീട് ഒരു ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന് ഹൃദയാഘാതം കണ്ടെത്തി. പിറ്റേന്ന് മരണമടഞ്ഞു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ജൂണ്‍ 23 ന് പുലര്‍ച്ചെ 3:40 ന് അദ്ദേഹം മരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ സ്ഥിരീകരിച്ചു. സ്വതന്ത്ര ഇന്ത്യയില്‍ കസ്റ്റഡിയിലെ ആദ്യ ബലിദാനിയായി  ഡോ. മുഖര്‍ജി മാറുകയായിരുന്നു.  

അദ്ദേഹത്തിന്റെ കസ്റ്റഡി മരണം രാജ്യത്തുടനീളം വലിയ സംശയം ജനിപ്പിച്ചു. അദ്ദേഹത്തിന്റെ മാതാവ് ജോഗമയ ദേവി നെഹ്റുവിനോട് മരണം അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. വസ്തുതകളെക്കുറിച്ച് രഹസ്യസ്വഭാവമുള്ള നിരവധി ആളുകളോട് താന്‍ അന്വേഷിച്ചതായും മുഖര്‍ജിയുടെ മരണത്തിന് പിന്നില്‍ യാതൊരു രഹസ്യവുമില്ലെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ജോഗമയദേവി നെഹ്റുവിന്റെ ഈ മറുപടി നിരാകരിക്കുകയും നിഷ്പക്ഷവും സമഗ്രവുമായ ഒരു അന്വേഷണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ അവരുടെ കത്ത് അവഗണിച്ച നെഹ്റു അന്വേഷണ കമ്മീഷനെ നിയോഗിച്ചില്ല. അതിനാല്‍ മുഖര്‍ജിയുടെ മരണം ഇപ്പോഴം സംശയമുയര്‍ത്തിക്കൊണ്ടേയിരിക്കുന്നു. ജമ്മു കശ്മീരില്‍ ശ്യാമപ്രസാദ് മുഖര്‍ജിയെ അറസ്റ്റ് ചെയ്തത് നെഹ്റു ഉള്‍പ്പെട്ട ഒരു ഗൂഢാലോചനയായിരുന്നുവെന്ന് 2004 ല്‍ അടല്‍ ബിഹാരി വാജ്പേയി വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 നെ ദേശീയ ഐക്യത്തിന് ഒരു ഭീഷണിയായി കണക്കാക്കിയ ശ്യാമ പ്രസാദ് മുഖര്‍ജി പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായി എതിര്‍ത്തിരുന്നു. ഭാരതീയ ജനസംഘത്തിന്റെ ലക്ഷ്യങ്ങളിലൊന്നായിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുക എന്നത്. 1952 ജൂണ്‍ 26 ന് ലോക്സഭാ പ്രസംഗത്തില്‍ അദ്ദേഹം ഈ വ്യവസ്ഥയ്‌ക്കെതിരെ ശക്തമായി ശബ്ദമുയര്‍ത്തി. ആര്‍ട്ടിക്കിള്‍ 370 നു കീഴിലുള്ള ക്രമീകരണങ്ങളെ  ഷെയ്ഖ് അബ്ദുല്ലയുടെ ത്രിരാഷ്‌ട്ര സിദ്ധാന്തം എന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഒരു പ്രധാനമന്ത്രി പദവിയ്‌ക്കൊപ്പം സംസ്ഥാനത്തിന് സ്വന്തം പതാക അനുവദിക്കപ്പെടുകയും സംസ്ഥാനത്ത് പ്രവേശിക്കാന്‍ പ്രത്യേക അനുമതി ആവശ്യമാണെന്നു വ്യവസ്ഥ ചെയ്യപ്പെടുകയും ചെയ്തു. ഷെയ്‌ക്ക് അബ്ദുള്ളയ്‌ക്ക് ഇതിനെല്ലാം ഒത്താശ ചെയ്തുകൊടുത്തത് നെഹ്‌റുവാണ്. ഇതിനെ എതിര്‍ത്തുകൊണ്ട് മുഖര്‍ജി ഒരിക്കല്‍ പറഞ്ഞു, ‘ഏക് ദേശ് മേന്‍ ദോ വിധാന്‍, ദോ പ്രധാന്‍ ഔര്‍ ദോ നിഷാന്‍ നഹി ചലേംഗേ’ (ഒരു രാജ്യത്തിന് രണ്ട് ഭരണഘടനകളും രണ്ട് പ്രധാനമന്ത്രിമാരും രണ്ട് ദേശീയ ചിഹ്നങ്ങളും ഉണ്ടാകരുത്).  

മുഖര്‍ജിയുടെ സഹപ്രവര്‍ത്തകന്‍ അടല്‍ജി ജനസംഘത്തിന്റെ പിന്‍തുടര്‍ച്ചയായ ബിജെപിയുടെ നേതാവെന്ന നിലയില്‍ പ്രധാനമന്ത്രിയായി. തനിച്ച് ഭൂരിപക്ഷമില്ലാത്തതിനാല്‍ മുഖര്‍ജിയുടെ മുദ്രാവാക്യം സഫലമാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ നരേന്ദ്രമോദി നയിക്കുന്ന രണ്ടാം സര്‍ക്കാര്‍ നല്ല ഭൂരിപക്ഷത്തോടെ അധികാരമേറ്റ് മൂന്ന് മാസം തികയും മുമ്പ് തന്നെ മുഖര്‍ജിയുടെ രക്തസാക്ഷിത്വത്തിന് അര്‍ത്ഥമുണ്ടാകുംവിധം 370-ാം വകുപ്പ് റദ്ദാക്കി കശ്മീര്‍ പുനഃസംഘടനാ ബില്‍ അമിത് ഷാ അവതരിപ്പിച്ചു ബിഎസ്പി, ബിജെഡി, ആം ആദ്മി, ടിഡിപി പിന്തുണച്ചു.കോണ്‍ഗ്രസില്‍ ഒരു വിഭാഗവും  പിന്തുണച്ചു. ഭരണഘടന കീറിയെറിഞ്ഞ് പിഡിപി അംഗങ്ങള്‍ ഉള്ളിലിരുപ്പ് വ്യക്തമാക്കി. ഭരണഘടനയിലെ പ്രത്യേക വകുപ്പായ 35 എയും ഇല്ലാതായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അവതരിപ്പിച്ച റദ്ദാക്കല്‍ പ്രമേയം പാര്‍ലമെന്റ് പാസ്സാക്കിയതോടെ വിജ്ഞാപനത്തില്‍ രാഷ്‌ട്രപതി ഒപ്പുവച്ചു. കശ്മീരിന് സ്വന്തം പതാകയും ഭരണഘടനയുമില്ല. അത്യന്താപേക്ഷിതമായ തീരുമാനം രാജ്യസ്‌നേഹികള്‍ക്കാകമാനം അത്യാഹ്ലാദമാണ് നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബ്ലഡ് ബാങ്കിലെ കോപ്പര്‍ വയറുകള്‍ മോഷണം പോയി, രക്തം സൂക്ഷിക്കാന്‍ പകരം സംവിധാനം ഇല്ലാത്തതില്‍ പ്രതിസന്ധി

Kerala

ലഭിച്ച മറുപടികളില്‍ പലതും തൃപ്തികരമല്ല, വീണയെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും

Kerala

രാജേഷ് തില്ലങ്കരിയുടെ കാര്യമിങ്ങനെയാണ്, ‘ആകാശ് തില്ലങ്കരിമാർ’ക്ക് മതിയാകുന്നില്ലേ…

Kerala

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ റീനയെ സ്ഥലം മാറ്റിയ നടപടിക്ക് സ്‌റ്റേ

Kollam

ഞാവല്‍ പഴത്തോടുള്ള പ്രിയം മലയാളികള്‍ മറന്നിട്ടില്ല… വഴിയോരത്തെ ‘വയലറ്റ് വസന്തം’

പുതിയ വാര്‍ത്തകള്‍

ശബരിമലയിൽ 2025ലും വീഴ്ച സംഭവിച്ചു; പി.എസ് പ്രശാന്തിന്റെ കാലത്തെ വീഴ്ച ചൂണ്ടിക്കാട്ടി എസ്‌ഐടി റിപ്പോർട്ട്

‘രാജ്യവിരുദ്ധം ? ഭീകരവാദികളില്ലാതെ പാകിസ്ഥാനെ കാണിക്കാനുള്ള ധൈര്യം;എ ആർ റഹ്മാൻ

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; സിപിഎം നേതാവ് ലിപ്‌സണ്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍

മോഹൻലാൽ – തരുൺ മൂർത്തി ചിത്രം അതി മനോഹരം തൊടുപുഴയിൽ പുരോഗമിക്കുന്നു

ഗവി മീനാറിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ, മൃതദേഹം കണ്ടെത്തിയത് വനത്തിനുള്ളിൽ

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ “പട്ടാമ്പൂച്ചി” ഗാനം പ്രോമോ വീഡിയോ പുറത്ത്

400 കോടി ആഗോള ഗ്രോസ്സുമായി കുതിപ്പ് തുടർന്ന് ‘പെദ്ധി’ ; തെന്നിന്ത്യൻ റെക്കോർഡുമായി രാം ചരൺ- ബുചി ബാബു സന ചിത്രം

വഖഫ് അധിനിവേശത്തിനെതിരെ തളിപ്പറമ്പില്‍ ബിജെപി സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ സംസ്ഥാന ജനറല്‍
സെക്രട്ടറി എസ്. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

വഖഫിന്റെ പേരിലെ ഭൂമി തട്ടിപ്പ് നീക്കം നിയമവിരുദ്ധം: ബിജെപി

‘ജവാൻ’ ഉദ്പാദനം മുടങ്ങിയതിൽ അന്വേഷണം; ഉദ്പാദനം മുടങ്ങിയ കാര്യം വകുപ്പ് മന്ത്രി അറിഞ്ഞത് മാധ്യമങ്ങളിലൂടെ

റേഷന്‍ കടകളില്‍ വിജിലന്‍സ് റെയ്ഡ്; ലക്ഷങ്ങളുടെ അനധികൃത ഇടപാടുകള്‍ പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.