ലണ്ടന്‍: ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിച്ചിനൊപ്പം ക്രൊയോഷ്യയില്‍ അഡ്രിയ ടൂര്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ബൊര്ണ കോറിച്ചിനും കൊറോണ വൈറസ് സ്ഥിരീകരിച്ചു. നേരത്തെ ടൂര്‍ണമെന്റില്‍ പങ്കെടുത്ത ഗ്രിഗര്‍ ദിമിത്രോവിനും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന ടൂര്‍ണമെന്റിന്റെ രണ്ടാം പാദത്തില്‍ ക്രൊയേഷ്യന്‍ താരമായ ബൊര്ണ കോറിച്ച് ദിമിത്രോവിനെ നേരിടുകയും കീഴടക്കുകയും ചെയ്തിരുന്നു.
കോറിച്ചിനെതിരായ മത്സരത്തിന് ശേഷം ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ദിമിത്രോവ് പിന്നീട് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുകയും ഞായറാഴ്ച വൈറസ് സ്ഥിരീകരിക്കുകയുമായിരുന്നു. കോറിച്ചിന് ദിമിത്രോവില്‍ നിന്ന് വൈറസ് പകര്‍ന്നെന്നാണ് നിഗമനം. ഇതോടെ സെര്‍ബിയന്‍ താരം ദ്യോകോവിച്ചും റഷ്യയുടെ അന്‍ഡ്രേ റുബ്ലേവും തമ്മിലുള്ള ഫൈനല്‍ മാറ്റിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: