കാഞ്ഞങ്ങാട്: വീരമൃത്യു വരിച്ച ജവാന്മാര്ക്ക് ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ കാസര്‍കോട് ജില്ലാ കമ്മറ്റി യോഗം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ലോകത്തെ കോവിഡ് 19ല്‍ നിന്ന് എത്രയും പെട്ടന്ന് മുക്തി നേടാന്‍ പ്രത്യേക പ്രാര്‍ത്ഥനയും നടത്തി.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ .ശശിധരഷെട്ടി അധ്യക്ഷത വഹിച്ചു. രവീശ തന്ത്രി കുണ്ടാര്‍, കെ. മോനപ്പ തുടങ്ങിയവര്‍ സംസാരിച്ചു. ശബരിമല നിര്‍ദിഷ്ട വിമാനത്താവളത്തിനായി സര്‍ക്കാരിന് അവകാശപ്പെട്ട ഭൂമി വിലകൊടുത്തു വാങ്ങുന്നതില്‍ അഴിമതി ഉള്ളതായി സംശയമുണ്ട്. എരുമേലി വിമാനത്താവളം വരുമ്പോള്‍ സമീപ പ്രദേശങ്ങളില്‍ നഗരവത്കരണത്തിനു സാധ്യത ഉണ്ടെന്നും, പുണ്യ സങ്കേതങ്ങളുടെ പരിപാവനയ്ക്ക് കോട്ടം തട്ടാതെ വേണം പദ്ധതി നടപ്പാക്കാനെന്നും ഗ്രീന്‍ ഫീല്‍ഡ് എയര്‍പോര്‍ട്ട് എന്ന പദം അന്വര്‍ത്ഥമാകും വിധം പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാന്‍ സര്‍കാര്‍ ബാധ്യസ്ഥരാണെന്ന് ജില്ലാ പ്രസിഡന്റ് കെ.ശശിധരഷെട്ടി, ജനറല്‍ സെക്രട്ടറി രാധാകൃഷ്ണന് പ്ലാവിലക്കയ എന്നിവര്‍ പറഞ്ഞു.
ആലക്കോട് തിമിര മഹാദേവ ക്ഷേത്രത്തിന്റെ 250 ഏക്കര്‍ ഭൂമി സ്വകാര്യ കമ്പനിക്ക് പാട്ടത്തിനു നല്‍കാനുള്ള തീരുമാനം മലബാര്‍ ദേവസ്വം ബോര്‍ഡ് ഉപേക്ഷിക്കണമെന്നും ശബരിമല അയ്യപ്പ സേവാസമാജം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: