തൃശൂര്‍: ശനിയാഴ്ചകളില്‍ നഗരത്തിലെ മാര്‍ക്കറ്റുകള്‍ അടച്ചിടുന്നതിനെതിരെ വ്യാപാരികള്‍ രംഗത്ത്. കോറോണ സമയത്ത് കച്ചവടം തീരെയില്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ കോര്‍പ്പറേഷന്റെ നടപടി തീര്‍ത്തും ദ്രോഹകരമാണെന്ന് വ്യാപാരികള്‍. നഗരത്തില്‍ ജയ്ഹിന്ദ് മാര്‍ക്കറ്റ്, അരിയങ്ങാടി, നായരങ്ങാടി എന്നിവിടങ്ങളിലാണ് കടകള്‍ അടച്ചിട്ട് ശനിയാഴ്ച ശുചീകരണം നടത്തിയിരുന്നു.
കടകമ്പോളങ്ങളെല്ലാം അടച്ചിട്ടതിനാല്‍ മാര്‍ക്കറ്റുകളും ഇവിടേക്കുള്ള റോഡുകളും വിജനമായി. എല്ലാ ശനിയാഴ്ചകളിലും മാര്‍ക്കറ്റുകളിലെ കടകള്‍ അടച്ചിട്ട് ശുചീകരണം നടത്താനുള്ള കോര്‍പ്പറേഷന്റെ നിലപാടില്‍ വ്യാപാരികള്‍ അതൃപ്തി അറിയിച്ചു. ശനിയാഴ്ചകളില്‍ പതിവില്‍ കൂടുതല്‍ വ്യാപാരം മാര്‍ക്കറ്റുകളില്‍ നടക്കാറുണ്ട്
കൊറോണ, ലോക്ഡൗണ്‍ പ്രതിസന്ധിക്കിയടയില് കടകള്‍ അടച്ചിടുന്നത് കനത്ത നഷ്ടത്തിന് ഇടയാക്കുമെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടി. തൃശൂരിലെ വ്യാപാര മേഖലയെ തകര്‍ക്കാനുള്ള ഗൂഢാലോചന ഇതിനു പിറകിലുണ്ട്. ദിവസവും രാവിലെ ഒമ്പതിന് മുമ്പ് ശുചീകരണ ജോലികള്‍ പൂര്‍ത്തിയാക്കേണ്ടതിനു പകരം കടകള്‍ അടച്ചിട്ട് നടത്തുന്നതിനോട് യോജിക്കാനാവില്ല. പ്രതിസന്ധിഘട്ടത്തില്‍ കോര്പ്പറേഷനെടുത്ത തീരുമാനത്തിന് ന്യായീകരണമില്ലെന്ന് വ്യാപാരികള്‍ പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: