മുട്ടം: ടൗണിലെ വിവിധ ഭാഗങ്ങളിലെ ഓടയുടെ മുകളിലെ സ്ലാബ് തകര്‍ന്നിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല. മഴക്കാലപൂര്‍വ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓടകളില്‍ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങളും നീക്കം ചെയ്തിട്ടില്ല.
ടൗണില്‍ നേരത്തെ ഉണ്ടായിരുന്ന നടപ്പാതകളും ഇപ്പോള്‍ കാണാനില്ല. തകര്‍ന്ന് കിടക്കുന്ന ഓടയുടെ സ്ലാബുകള്‍ ഏറെ അപകട സാധ്യതയാണ് ഉണ്ടാക്കുന്നത്. ഓടകളിലെ മാലിന്യം നീക്കം ചെയ്ത് തകര്‍ന്ന സ്ലാബുകള്‍ മാറ്റി പുതിയത് ഇടണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.സി. വേണുഗോപാലന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: