ഒക്കലഹോമ :- അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ജൊ ബൈഡന് ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ നേതാവല്ലെന്നും നിസ്സഹായനായ, ഇടതുപക്ഷത്തിന്റെ ഒരു കളിപ്പാവ മാത്രമാണെന്നും ട്രംപ്.നവംബറിലെ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റുകള്‍ ജയിക്കുകയാണെങ്കില്‍ ഭരണം നടത്തുന്നത് അക്രമികളും കവര്‍ച്ചക്കാരും കൊള്ളിവെപ്പുകാരും ആയിരിക്കുമെന്നും ട്രംപ് പറയുന്നു.
.പ്രസംഗത്തില്‍ ഉടനീളം ഡമോക്രാറ്റിക്ക് പാര്‍ട്ടിയേയും അവര്‍ നേതൃത്യം നല്കിയ ഭരണത്തെയും ട്രംപ് നിശിതമായി വിമര്‍ശിച്ചു.
പ്രസിഡന്റ് ഒബാമയും വൈസ് പ്രസിഡന്റ് ജൊ ബൈഡനും അമേരിക്കന്‍ ജനതയുടെ ഉന്നമനത്തിന് ഉപയോഗിക്കേണ്ട സമ്പത്ത് വാരിക്കോരി വിദേശ രാജ്യങ്ങള്‍ക്ക് നല്‍കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അനിയന്ത്രിതമായി ലഭിച്ചുകൊണ്ടിരുന്ന ഡോളര്‍ താന്‍ അധികാരത്തിലെത്തിയതോടെ നിര്‍ത്തല്‍ ചെയ്തത് വിദേശ രാജ്യങ്ങളെ തനിക്കെതിരെ തിരിയുന്നതിനും താന്‍ പ്രസിഡന്റ് ആകുന്നത് എങ്ങനെയെങ്കിലും തടയുന്നതിനും പ്രേരിപ്പിക്കുന്നത് നാം തിരിച്ചറിയണമെന്നും ട്രംപ് മുന്നറിയിപ്പ് നല്കി.
അമേരിക്കയില്‍ ഈയിടെയുണ്ടായ പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്ത ആയിരങ്ങളെ ഡമോക്രാറ്റിക്ക് പാര്‍ട്ടി പിന്തുണച്ചത് രാജ്യത്ത് ക്രമസമാധാന നില തകരാറിലാണെന്ന് വരുത്തിത്തീര്ക്കുന്നതിനാണെന്നും അദ്ദേഹം പറഞ്ഞു. അന്ന് മാസ്ക് ധരിക്കാതെ തെരുവില്‍ അഴിഞ്ഞാടിയതിനെ വിമര്‍ശിക്കാത്ത ഡമോക്രാറ്റിക്ക് പാര്‍ട്ടി ഒക്കലഹോമയില്‍ തന്റെ തിരഞ്ഞെടുപ്പ് റാലിയെ വിമര്‍ശിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും ട്രംപ് പറഞ്ഞു .
പ്രതിഷേധ പ്രകടനത്തിന്റെ പേരില്‍ അക്രമം അഴിച്ചുവിടുകയും കവര്‍ച്ച നടത്തുകയും ചെയ്തവരെ അറസ്റ്റ് ചെയ്തപ്പോള്‍ അവരെ ജാമ്യത്തില്‍ ഇറക്കുന്നതിന് പണം സംഭാവന ചെയ്തത് ബൈഡിന്റെ സ്റ്റാഫ് അംഗങ്ങള്‍ ആയിരുന്നുവെന്നും ട്രംപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: