മലപ്പുറം: കൊറോണ ഭീഷണിയുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് ഏതുവിധേനയും ജന്മനാട്ടിലെത്താന് ശ്രമിക്കുന്ന പ്രവാസികള്‍ക്ക് നാണക്കേടായി സ്വര്‍ണക്കടത്ത് സംഘം. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കണ്ണൂരിലും കരിപ്പൂരിലുമായെത്തിയ അഞ്ചുപേരില്‍ നിന്നായി രണ്ടുദിവസത്തിനിടെ പിടികൂടിയത് 2.64 കിലോഗ്രാം സ്വര്‍ണം.
കരിപ്പൂരിലിറങ്ങിയ ഫ്ളൈ ദുബായിയുടെ എഫ്ഇസെഡ്-4313, ജി9 456 എയര്‍ അറേബ്യ വിമാനങ്ങളിലെ യാത്രക്കാരില്‍ നിന്ന് മാത്രം 2.21 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. ദുബായില്‍ നിന്നെത്തിയ തലശ്ശേരി സ്വദേശികളായ നഫീസുദ്ധീനില്‍(23) നിന്ന് 288 ഗ്രാം സ്വര്‍ണവും, ഫഹദില്‍(24) നിന്ന് 287 ഗ്രാമും പിടിച്ചെടുത്തു. ഇതേ വിമാനത്തിലെത്തിയ പാനൂര്‍ സ്വദേശി ബഷീറില്‍ നിന്ന് 475 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കണ്ടെത്തിയത്. എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാരനായ മലപ്പുറം സ്വദേശി ജിത്തുവില്‍ നിന്ന് 1153 ഗാം സ്വര്‍ണ മിശ്രിതവും കണ്ടെടുത്തു.
ശനിയാഴ്ച രാത്രി കണ്ണൂരിലെത്തിയ ഫ്ളൈ ദുബായ് വിമാനത്തിലെ യാത്രക്കാരനായ മലപ്പുറം മണക്കാട് സ്വദേശി ഉസ്മാന് പൊടിയ(40)യില്‍ നിന്ന് 432 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാരെ കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കാത്തത് സ്വര്‍ണക്കടത്തുകാര്‍ക്ക് സഹായമാകുന്നുണ്ട്. വന്ദേഭാരത് മിഷന് പരാജയമാണെന്ന് ആരോപിച്ചാണ് ചില സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഗള്‍ഫ് നാടുകളില്‍ നിന്ന് ചാര്‍ട്ടേഡ് വിമാന സര്‍വീസ് ആരംഭിച്ചത്. മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസിയാണ് ചാര്‍ട്ടേഡ് സര്‍വീസുകള്‍ കൂടുതല്‍ നടത്തുന്നത്.
ജോലിയും മറ്റും നഷ്ടപ്പെട്ട് വിദേശത്ത് കുടങ്ങിയ ആയിരക്കണക്കിന് പ്രവാസികളെ ഇതിനോടകം വന്ദേഭാരത് മിഷനിലൂടെ കേന്ദ്രസര്‍ക്കാര്‍ നാട്ടിലെത്തിച്ചിരുന്നു. രോഗികളടക്കമുള്ളവര്‍ക്ക് മുന്‍ഗണ നല്‍കിയാണ് വന്ദേഭാരത് മിഷന് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: