ന്യൂദല്‍ഹി: ഇതിഹാസമായ സച്ചിന് ടെന്‍ഡുല്‍ക്കറിനെതിരെ തനിക്ക് പിഴവുകള്‍ പറ്റിയിട്ടുണ്ടെന്ന് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) മുന്‍ അമ്പയര്‍ സ്റ്റീവ് ബക്നര്‍. രണ്ട് തവണ സച്ചിനെതിരായ തന്റെ തീരുമാനങ്ങള്‍ തെറ്റായിപ്പോയെന്ന് ബക്നോര്‍ സമ്മതിച്ചു.
2003ല്‍ ഗാബയില്‍ നടന്ന മത്സരത്തില്‍ ഓസീസ് പേസര്‍ ജേസണ്‍ ഗില്ലേസ്പിയുടെ പന്തില്‍ സച്ചിനെതിരെ എല്‍ബിഡബഌയു വിളിച്ചത് തെറ്റായ തീരുമാനമായിരുന്നു. ആ പന്ത് വിക്കറ്റിന് മുകളിലൂടെ പോകുമായിരുന്നെന്ന് വിന്‍ഡീസുകാരനായ ബക്നര്‍ വ്യക്തമാക്കി.
ഈഡന് ഗാര്‍ഡനില്‍ 2005ല്‍ നടന്ന ഇന്ത്യ-പാക് മത്സരത്തിലും സച്ചിനെതിരായ തീരുമാനം തെറ്റായിപ്പോയി. അബ്ദുള്‍ റസാഖിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സച്ചിനെ പിടികൂടിയെന്ന തന്റെ തീരുമാനം തെറ്റായിരുന്നു. ടെന്‍ഡുല്‍ക്കറുടെ ബാറ്റ് പന്തിലുരസിയെന്ന്് തെറ്റിദ്ധരിച്ചാണ് അന്ന് സച്ചിനെ പുറത്താക്കിയതെന്ന് ബക്നോര്‍ വെളിപ്പെടുത്തി.
ഒരു അമ്പയറും മനപ്പൂര്‍വം തെറ്റായ തീരുമാനങ്ങള്‍ എടുക്കില്ല. തെറ്റായ തീരുമാനങ്ങള്‍ എന്നും ആ അമ്പയര്ക്കൊപ്പമുണ്ടാകുമെന്നും ബക്നര്‍ ഒരു റോഡിയോ പരിപാടിയില്‍ പറഞ്ഞു.
ക്രിക്കറ്റിലെ റിവ്യൂ സംവിധാനം അമ്പയറിങ്ങിന്റെ നിലവാരം ഉയര്‍ത്തിയിട്ടുണ്ട്. ഈ സംവിധാനം അമ്പയര്‍മാരുടെ ആത്മവിശ്വാസം കെടുത്തുമോ എന്ന് അറിയില്ല. എന്നാല്‍ ഇത് അമ്പറയിങ്ങിന്റെ നിലവാരം ഉയര്‍ത്തിയതായി ബക്നര്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: