ചെന്നൈ: തമിഴ്നാട്ടില്‍ ഒരു എംഎൽഎയ്ക്ക് കൂടി കൊവിഡ്. ഡിഎംകെ നേതാവും വില്ലുപുരം ഋഷിവന്ത്യം മണ്ഡലത്തിലെ എംഎൽഎയുമായ കെ.കാർത്തികേയനാണ് കൊവിഡ് സ്ഥിരീകരിച്ചത്. എംഎൽഎയുടെ മൂന്ന് കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു.
കൊവിഡ് മേഖലയിലെ സഹായ വിതരണത്തിൽ ഇയാള്‍ പങ്കെടുത്തിരുന്നു. കൊവിഡ് സ്ഥിരീകരിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പി അന്‍പഴകനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മന്ത്രിതല സമിതിയില്‍ അംഗമാണ് കെ പി അന്പഴകന്.
മുതിര്‍ന്ന ഉദ്യോഗസ്ഥരും മന്ത്രിമാരും പങ്കെടുത്ത ഉന്നതല യോഗങ്ങളില്‍ ബുധനാഴ്ച വരെ പങ്കെടുത്തിരുന്നു. കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതോടെയാണ് ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: