കോഴിക്കോട്: തിമിരി ദേവസ്വം ഭൂമി സ്വകാര്യകമ്പനിക്ക് പാട്ടത്തിന് നല്‍കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ താലൂക്കില്‍ പാണപ്പുഴ വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 76/1എയില്‍ സ്ഥിതി ചെയ്യുന്ന തിമിരി ക്ഷേത്രത്തിന്റെ 470 ഏക്കര്‍ ഭൂമിയില്‍ നിന്ന് 250 ഏക്കര്‍ ഭൂമി 35/2ബി ഡിവിഷനില്‍പ്പെട്ട സ്ഥലമാണ് പാട്ടത്തിന് നല്കാന് ശ്രമിക്കുന്നത്.
ജില്ലാ കളക്ടറും വില്ലേജ് അധികൃതര്‍ അറിയാതെയും മഹാരാഷ്ട്രയിലുളള ഒരു സ്വകാര്യ കമ്പനിക്ക് 25 വര്‍ഷത്തേക്ക് പാട്ടത്തിന് നല്കാന് ക്ഷേത്രകമ്മറ്റിയിലേയും മലബാര്‍ േദവസ്വം ബോര്‍ഡിലെ ചില വ്യക്തികളും കൂടി ഗൂഢശ്രമം നടത്തുന്നു. ഭക്തജനങ്ങളുടെ എതിര്‍പ്പുമൂലം താല്‍ക്കാലികമായി ഭൂമിയുടെ അളവ് നിര്‍ത്തിവച്ചിരിക്കുകയാണ്.
കളക്ടറും മലബാര്‍ േദവസ്വം ബോര്‍ഡ് ചെയര്‍മാനും അടിയന്തരമായി ഇടപെടണമെന്നും ഭൂമി പാട്ടത്തിന് കൊടുക്കാനുളള തീരുമാനത്തില്‍ നിന്നും ദേവസ്വം ഭാരവാഹികള്‍ പിന്മാറണമെന്നും അല്ലാത്തപക്ഷം ക്ഷേത്ര ഭൂമി സംരക്ഷിക്കുന്നതിനുവേണ്ടി പ്രതിഷേധക്കൂട്ടായ്മക്ക് രൂപം നല്‍കുമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. നാരായണന്‍കുട്ടി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: