ന്യൂദല്‍ഹി: ചൈനയുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച ധീരജവാന്മാരുടെ ജീവത്യാഗം വെറുതേയാവില്ലെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്.കെ.എസ്. ബദൗരിയ. എന്തു വിലകൊടുത്തും നാം നമ്മുടെ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുക തന്നെ ചെയ്യും. അദ്ദേഹം പറഞ്ഞു. ലഡാക്കിലെ വ്യോമസേനാത്താവളം സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീരചരമമടഞ്ഞ കേണല്‍ സന്തോഷ് ബാബുവിനും അദ്ദേഹത്തിന്റെ കുട്ടികള്‍ക്കും നമുക്ക് ആദാരാഞ്ജലിയര്പ്പിക്കാം. നാം എന്തും നേരിടാന്‍ സജ്ജമാണ്.
നമ്മുടെ സൈന്യത്തെ നാം വിന്യസിച്ചു കഴിഞ്ഞു. ഏത് അടിയന്തര സാഹചര്യവും കൈകാര്യം ചെയ്യാന്‍ നമ്മുടെ സൈന്യം പ്രാപ്തമാണ്. ഗല്‍വാന്‍ താഴ്വരയില് നമ്മുടെ ധീരര്‍ ജീവന് ബലിയര്‍പ്പിച്ചത് പാഴാകാന്‍ അനുവദിക്കില്ല. സൈന്യം എപ്പോഴും എന്തും നേരിടാന്‍ സജ്ജമാണ്. ലഡാക്കില്‍ ചൈനയുമായി സംഭവിച്ചത് നാം നേരിടേണ്ടതിന്റെ ഒരു ചെറിയ ദൃശ്യം മാത്രമാണ്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: