തിരുവനന്തപുരം: ഫേസ്ബുക് വഴി സൈന്യത്തെ അധിക്ഷേപിച്ച റിട്ടയേഡ് അധ്യാപകന് വേണുഗോപാലിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്നും ഇത്തരം ആളുകള്‍ അധ്യാപകരായതിനാലാണ് ഭാരതത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്ന തരത്തില്‍ ജെഎന്‍യു പോലുള്ള കലാലയങ്ങളില്‍ നിന്ന് ചിലരെങ്കിലും സൃഷ്ടിക്കപ്പെടുന്നതെന്ന് യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് നന്ദു. ഇന്ത്യന്‍ സൈന്യത്തെ അധിക്ഷേപിച്ച അധ്യാപകന്റെ വീട്ടിലേയ്ക്ക് യുവമോര്‍ച്ച പാപ്പനംകോട് ഏര്യാ കമ്മറ്റി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യമാകെ വീരമൃത്യുവരിച്ച സൈനികരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുമ്പോള്‍, ഭാരതമൊന്നാകെ സൈന്യത്തോടൊപ്പം ഒറ്റകെട്ടായി നില്ക്കുന്ന ഈ അവസരത്തില്‍ ഇത്തരം പരാമര്‍ശം അദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ്റ് മനസ്സില്‍ നിന്നും വന്നതാണ്. അദ്ദേഹത്തിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്താത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിന് യുവമോര്‍ച്ച നേതൃത്വം നല്‍കുമെന്നും പാപ്പനംകോട് നന്ദു മുന്നറിയിപ്പ് നല്കി.
മാര്‍ച്ചിന് യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പാപ്പനംകോട് ശ്രീജിത്ത്, ഏരിയ പ്രസിഡന്റ് വിഷ്ണു കരുമം, ബിജെപി ഏരിയ പ്രസിഡന്റ് ശ്രീനന്ദനകുമാര്, യുവമോര്‍ച്ച ഏരിയ ജനറല്‍ സെക്രട്ടറി കൈമനം നന്ദു, യുവമോര്‍ച്ച ഏരിയ നേതാക്കളായ അജേഷ്, അജിത് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: