Categories: Kozhikode

റേഷന്‍കാര്‍ഡ് വിതരണം 22 മുതല്‍; മെയ് 31 വരെ ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്കാണ് വിതരണം

Published by

കോഴിക്കോട്: താലൂക്ക് സപ്ലൈ ഓഫീസില്‍ ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച റേഷന്‍കാര്‍ഡ് വിതരണം 22ന് പുനരാരംഭിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. മെയ് 31 വരെ ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്കാണ് കാര്‍ഡ് വിതരണം.  

രാവിലെ 10.30 മുതല്‍ വൈകീട്ട് മൂന്ന് വരെ പഞ്ചായത്തടിസ്ഥാനത്തിലാണ് പുതിയ റേഷന്‍കാര്‍ഡ് വിതരണം. തീയതി, പഞ്ചായത്ത് എന്നീ ക്രമത്തില്‍: 22- പെരുവയല്‍, കുന്ദമംഗലം,  23- മുക്കം, കൊടിയത്തൂര്‍, 26- രാമനാട്ടുകര, ഫറോക്ക്, 29- കുരുവട്ടൂര്‍, മടവൂര്‍, 30- കക്കോടി, തലക്കുളത്തൂര്‍.

കാര്‍ഡുടമയെ മാറ്റല്‍, ഡ്യൂപ്ലിക്കറ്റ് റേഷന്‍കാര്‍ഡ് എന്നീ അപേക്ഷകളും ഈ ദിവസങ്ങളില്‍ പരിഗണിക്കും. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട്, വരുമാന സര്‍ട്ടിഫിക്കറ്റ്, താമസം തെളിയിക്കുന്ന രേഖ (ഓണര്‍ഷിപ്പ്, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കുകള്‍ മുതലായവ), ആധാര്‍ കാര്‍ഡ്, പേര് കുറവ് ചെയ്യുന്നതിനുള്ള റേഷന്‍കാര്‍ഡുകള്‍, കാര്‍ഡിന്റെ വില എന്നിവ സഹിതം കാര്‍ഡുടമയോ കാര്‍ഡിലെ അംഗമോ നേരിട്ട് ഹാജരാകണം.

 റേഷന്‍ കാര്‍ഡില്‍ മറ്റ് തിരുത്തലുകള്‍ ആവശ്യമുള്ളവര്‍ ഓണ്‍ലൈനായി വിവരങ്ങള്‍ ചേര്‍ത്ത് അപേക്ഷാ വിവരങ്ങള്‍ 0495 2374885 എന്ന നമ്പറില്‍ അറിയിക്കണം.  റേഷന്‍കാര്‍ഡ് ബിപിഎല്‍ ആക്കുന്നതിനുള്ള അപേക്ഷകള്‍ ഇപ്പോള്‍ സ്വീകരിക്കില്ല. കോവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളവരും 65 വയസ് കഴിഞ്ഞവരും 10 വയസില്‍ താഴെയുള്ളവരും ഓഫീസില്‍ വരാന്‍ പാടില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by